എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം
എറണാകുളം: എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തേ ഒഴിഞ്ഞ പറമ്പിലാണ് അസ്ഥികൾ കണ്ടെത്തിയത്. കാട് പിടിച്ച് കിടന്ന പറമ്പ് ആയത് കൊണ്ട് തന്നെ ആയതുകൊണ്ട് തന്നെ ആരുടേയും ശ്രദ്ധയിലും പെട്ടിരുന്നില്ല. രാവിലെ തേങ്ങ എടുക്കാനായി പറമ്പിൽ കയറിയ ആളാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്കും അസ്ഥികൾക്കും രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലിസും സ്ഥലത്തെത്തി. പ്രദേശത്തെ മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. 6 മാസത്തിനിപ്പുറം കാണാതായ ശശി എന്നയാളുടെ കേസും പരിഗണിക്കുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
