കൊല്ലം പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രണ്ട് മാസം മുമ്പാണ് മുഖം കത്തിക്കരിഞ്ഞ നിലയിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച മൃതദേഹം ആളുകേറാമലയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്
കൊല്ലം: കൊല്ലം പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രണ്ട് മാസം മുമ്പാണ് മുഖം കത്തിക്കരിഞ്ഞ നിലയിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച മൃതദേഹം ആളുകേറാമലയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തിയിട്ടും മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 23നാണ് പുനലൂർ മുക്കടവിലെ ആളുകേറാമലയിൽ ദിവസങ്ങൾ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിട്ട് റബ്ബർ മരത്തിൽ കെട്ടിയ കെട്ടിയ മൃതദേഹത്തിന്‍റെ മുഖം പെട്രാൾ ഒഴിച്ച് കത്തിച്ച് വികൃതമാക്കിയിരുന്നു. കൊല്ലപ്പെട്ടയാളെയും പ്രതിയെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇനിയുള്ള പ്രതീക്ഷ പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യമാണ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇയാൾക്കായി പുനലൂർ പൊലീസ് അന്വേഷണം തുടങ്ങി. മധ്യവയസ്കനും ഇടത്തേ കാലിൽ മുടന്തുള്ളയാളുമാണ് കൊല്ലപ്പെട്ട വ്യക്തി. ഇങ്ങനെയൊരാളെ കാണാതായെന്ന് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള കാരണം. പ്രത്യേക സംഘം തമിഴ്നാട്ടിൽ എത്തി അന്വേഷണം നടത്തിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാത്തതാണ് അന്വേഷണ സംഘത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ വഴികളും പരീക്ഷിക്കുന്നുണ്ട്. വൈകാതെ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റൂറൽ പൊലീസ്.


