കോഴിക്കോട് തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്.

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്. സുമയുടെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥർ എത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് എത്തിയത് കാട്ടുപൂച്ച ആണോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

തിരുവമ്പാടിയിൽ വീട്ടുമുറ്റത്ത് അജ്ഞാത ജീവി; വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | Kozhikode