രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും രാഷ്‌ട്രീയമറിയില്ലെന്നും ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഒഴിയണമെന്നും അഹമ്മദ് പട്ടേലിൻ്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി അഹമ്മദ് പട്ടേലിൻ്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണെന്ന് ഫൈസൽ പട്ടേൽ തുറന്നടിച്ചു. രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും രാഷ്‌ട്രീയമറിയില്ലെന്നും ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഒഴിയണമെന്നും പട്ടേൽ ആവശ്യപ്പെട്ടു. ബിഹാര്‍ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേലും രംഗത്തെത്തിയിരുന്നു. ഇനിയൊരു ജയത്തിന് കോൺഗ്രസ് പ്രവർത്തകർ എത്ര കാലം കാത്തിരിക്കണമെന്നും കസേര മോഹികളായ നേതാക്കള്‍ക്ക് മാറ്റമില്ലാത്തതാണ് പ്രശ്നമെന്നും മുംതാസ് പട്ടേല്‍ വിമര്‍ശിച്ചിരുന്നു.



