കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

YouTube video player