മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം പൊലീസിൽ പരാതി നൽകി.  ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം ചേലേമ്പ്രയിൽ മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം ആണ് തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി എന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. ചേലമ്പ്ര സ്വദേശികളായ അനൂപ്, സജിത്ത് തുടങ്ങി 6 ഡിവൈഎഫ്ഐക്കാർ ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണമെന്നും അബ്ദുൽ സലാം ആരോപിച്ചു. അനൂപ്, സജിത്ത് എന്നിവരെ തേഞ്ഞിപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഷ്ട്രീയ വിരോധം വെച്ചുള്ള ആക്രമണം എന്നാണ് പൊലീസ് എഫ് ഐ ആര്‍.

YouTube video player