അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്.

11:07 PM (IST) Jun 07
താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
10:27 PM (IST) Jun 07
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സ്വയം വിമർശിച്ച് സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റാണെന്നും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
09:53 PM (IST) Jun 07
ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ശബരീശം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.
09:46 PM (IST) Jun 07
പത്തനംതിട്ടയിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
09:10 PM (IST) Jun 07
പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു.
07:56 PM (IST) Jun 07
വിജയ് സർക്കാർ 3 മാസത്തിനുള്ളിൽ വീഴുമെന്ന എം കെ സ്റ്റാലിന്റെ വാദത്തെ സിപിഎം തള്ളി. ഡിഎംകെയുമായി നിലവിൽ സഖ്യമില്ലെന്നും ടിവികെ സർക്കാരിന് പിന്തുണ നൽകുന്നത് സ്വന്തം നിലയ്ക്കുള്ള തീരുമാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി
07:01 PM (IST) Jun 07
മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.
06:51 PM (IST) Jun 07
വിജയിയുടെ ടിവികെ സർക്കാരിന് മൂന്ന് മാസം പോലും ആയുസ്സുണ്ടാകില്ലെന്നാണ് തോന്നുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. പുതിയ സർക്കാരിനെ ആറുമാസം വിമർശിക്കരുതെന്ന് കരുതിയെങ്കിലും നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
06:14 PM (IST) Jun 07
ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.
06:10 PM (IST) Jun 07
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും ജി സുധാകരൻ. എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിലാണ് ജി സുധാകരന്റെ വിമർശനം
06:06 PM (IST) Jun 07
കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെങ്കിലും ഘടകകക്ഷികളിൽ ഭിന്നത രൂക്ഷമാണ്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും, രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ജെഎംഎമ്മും യോഗത്തിൽ അതൃപ്തി അറിയിക്കും
06:01 PM (IST) Jun 07
പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. കാറിൽ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.
05:38 PM (IST) Jun 07
പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം.
05:35 PM (IST) Jun 07
സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നൽകി. പ്രതിയെ വിമാനത്തിൽ നാട്ടിൽ എത്തിക്കാനുള്ള ഫണ്ട് അടക്കം വേഗം അനുവദിച്ചു. ദില്ലി പൊലീസിന്‍റെ സഹായവും ഓപ്പേറഷൻ തൂഫാന് ലഭിച്ചു.
05:10 PM (IST) Jun 07
ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
05:00 PM (IST) Jun 07
സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു.
04:44 PM (IST) Jun 07
പത്തനംതിട്ട തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും സെന്റ് ബെനഡിക്ട്സ് സ്കൂളിന്റെ മേൽക്കൂര പൂർണ്ണമായും പറന്നുപോയി. സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച മേൽക്കൂര വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി, ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്
04:37 PM (IST) Jun 07
ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
04:03 PM (IST) Jun 07
ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി.
03:35 PM (IST) Jun 07
മോഷ്ടാക്കൾ പോയതിന് ശേഷം സ്വയം കെട്ടഴിച്ചതിന് ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവ് മർദിച്ചതായും സോമശേഖരൻ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
03:33 PM (IST) Jun 07
വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ വിമർശനങ്ങൾ തള്ളി വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖർ. ധവളപത്രം കേരളത്തിന്‍റെ യഥാർത്ഥ ധനസ്ഥിതിയാണ് കാണിക്കുന്നതെന്നും, എഐ നിർമ്മിതമാണെന്ന തോമസ് ഐസക്കിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി
03:02 PM (IST) Jun 07
പിണറായി സർക്കാരിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സതീശൻ സർക്കാർ തിരിച്ചെടുത്തു. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും വിമർശിച്ചതിന്‍റെ പേരിലായിരുന്നു ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നത്
02:15 PM (IST) Jun 07
അന്തരിച്ച നടൻ സലിംകുമാറിന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. പറവൂർ ടൗൺഹാളിലെ പൊതുദർശനം പൂർത്തിയായി. മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി
01:15 PM (IST) Jun 07
കഴിഞ്ഞ വർഷം ടർഫിലുണ്ടായ ഒരു തർക്കത്തിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് 18 വയസ്സുകാരായ ശിവസൂര്യയുടെ ജീവനെടുത്തത്. നരുവാമൂട് ഒരു വസ്ത്രശാലയുടെ മുന്നിൽ രാത്രി എട്ടരക്ക് നിൽക്കുകയായിരുന്നു ശിവസൂര്യ.
12:33 PM (IST) Jun 07
മാറ്റം എന്ന ഹാഷ്ടാഗിൽ ആണ് പോസ്റ്റുളളത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയൻ ആണ് നടൻ രാഘവ ലോറൻസ്. “നിങ്ങളിൽ ഒരാൾ മത്സരിക്കും” എന്നായിരുന്നു ട്രിച്ചിയിൽ വിജയ്യുടെ പ്രസംഗം.
12:16 PM (IST) Jun 07
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിച്ചുവരുന്നതായി മന്ത്രി കെ മുരളീധരൻ. മൂന്ന് കുട്ടികൾ ഉൾപ്പെടെ 126 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു
12:02 PM (IST) Jun 07
പാറക്കടവ് സ്വദേശികളായ അനസും സുഹൃത്തുക്കളുമാണ് മർദിച്ചത്. മർദനത്തിൽ ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകർന്നു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
11:35 AM (IST) Jun 07
സലിം കുമാറിൻ്റെ വേർപാട് വേദന ഉണ്ടാക്കുന്നുവെന്നും ഒരുപിടി ഓർമകൾ ഉണ്ടെന്നും സംവിധായകൻ കമൽ. പറവൂർ ടൗൺഹാളിൽ സലിം കുമാറിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു കമൽ
09:53 AM (IST) Jun 07
അന്തരിച്ച നടൻ സലിംകുമാറിൻ്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടങ്ങി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിൽ എത്തി
08:04 AM (IST) Jun 07
വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യും
07:48 AM (IST) Jun 07
ഒരു വിഷയം അവതരിപ്പിക്കാൻ ചിലപ്പോഴൊക്കെ ആ മുഖഭാവം തന്നെ ധാരാളമായിരുന്നു. സോഷ്യൽ വാളുകളിലൂടെ ഓർത്തോർത്ത് ചിരിച്ച എത്രയെത്ര വേഷങ്ങളാണ് സലിംകുമാർ ചെയ്തിട്ടുള്ളത്.
07:24 AM (IST) Jun 07
മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്ക്റോച്ച് ജനത പാർട്ടി മുന്നറിയിപ്പ് നൽകി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നും സിജെപി
07:01 AM (IST) Jun 07
പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
07:00 AM (IST) Jun 07
ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.
07:00 AM (IST) Jun 07
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.