ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

ചെന്നൈ: വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി തമിഴ്നാട് സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി ‌രജിസ്ട്രേഷൻ മന്തി ലോകേഷ് തമിഴ്സെൽവൻ ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമെന്നും മന്ത്രി വ്യക്തമാക്കി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹം രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കൾ എത്തേണ്ട; തമിഴ്നാട്ടിൽ കർശന നിർദേശവുമായി സർക്കാർ