മാറ്റം എന്ന ഹാഷ്ടാഗിൽ ആണ് പോസ്റ്റുളളത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയൻ ആണ് നടൻ രാഘവ ലോറൻസ്. “നിങ്ങളിൽ ഒരാൾ മത്സരിക്കും” എന്നായിരുന്നു ട്രിച്ചിയിൽ വിജയ്യുടെ പ്രസംഗം.

ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർത്ഥി ആകുമെന്ന അഭ്യൂഹങ്ങൾ നിലനിർത്തി നടനും സാമൂഹ്യപ്രവർത്തകനുമായ രാഘവ ലോറൻസ് . ഈ മാസം 11ന് രാവിലെ 9;30ന് സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് രാഘവ ലോറൻസ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അമ്മ കൺമണിയുടെ അനുഗ്രഹത്തോടെ പ്രഖ്യാപനം നടത്തുമെന്നും അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ലോറൻസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകേഷ് കനകരാജിന്‍റെ ബെൻസ് സിനിമയുടെ ചിത്രീകരണം ഈ മാസം 10ന് പൂർത്തിയാക്കിയതിന് ശേഷമാകും പ്രഖ്യാപനം. മാറ്റം, സേവനമാണ് ദൈവം എന്നീ ഹാഷ്ടാഗുകളോടെയാണ് കുറിപ്പ്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജി വച്ചതോടെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ രാഘവ ലോറൻസ്, വിജയ്യുടെ സുഹൃത്ത് കൂടിയാണ്. തിരുച്ചിയിലെ വോട്ടർമാർക്ക് നന്ദി പറയാനുള്ള പൊതുയോഗത്തിൽ, നിങ്ങളിലൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു വിജയ് പ്രസംഗിച്ചത്.

Salim Kumar passes away | Asianet News Live | Malayalam Live News | Kerala News Updates