പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. കാറിൽ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് മധ്യവയസ്കനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവിനെയാണ് സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടത്. കാര്യവട്ടം പേരൂരിലെ ഗ്രൗണ്ടിലാണ് കാർ കണ്ടെത്തിയത്. ഗ്രൗണ്ടിൽ കളിക്കാൻ എത്തിയ കുട്ടികളാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ രാജീവിനെ കണ്ടത്. കഴക്കൂട്ടം പൊലീസ് എത്തി ഗ്സാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തതെന്നും കളിക്കാനത്തിയ കുട്ടികളോട് ഇയാൾ സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു. കാറിൽ ഏസി ഇട്ട് കിടന്നുറങ്ങിയതാകാം എന്നാണ് പൊലീസ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Salim Kumar passes away | Asianet News Live | Malayalam Live News | Kerala News Updates