Published : Jun 28, 2026, 06:05 AM ISTUpdated : Jun 28, 2026, 11:59 PM IST

കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ

Summary

ദിവസങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പൽ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉൾപ്പടെ ലക്ഷ്യമിട്ടുവെന്നും അമേരിക്ക വ്യക്തമാക്കി. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. അതേസമയം, ഇറാനെതിരെ ഭീഷണി മുഴട്ടി ട്രംപ് രം​ഗത്തെത്തി. അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല. അമേരിക്ക - ഇറാൻ തുടർ ചർച്ചകൾ തിങ്കളാഴ്ച ന‌ടക്കുമെന്ന് ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു.

rs 18 crore hybrid cannabis seizure in kochi kingpin arrested

11:50 PM (IST) Jun 28

കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റിൽ

Read Full Story

11:11 PM (IST) Jun 28

ദുരൂഹം, യുവാവിന്‍റെ മരണം കൊലപാതകമോ? രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയി കിടക്കുന്ന നിലയിൽ കണ്ടെത്തി, പിന്നാലെ മരണം

പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story

10:43 PM (IST) Jun 28

എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി

എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി.

Read Full Story

10:04 PM (IST) Jun 28

കേസുമായി ബന്ധപ്പെട്ട് സമൻസ്; കാടിനുള്ളിലേക്ക് കയറിപ്പോയ ഊര് മൂപ്പനെ കാണാതായി, അതീവ ജാ​ഗ്രതയിൽ തെരച്ചിൽ

കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ വനത്തിനുള്ളിൽ കാണാതായി. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.

Read Full Story

09:40 PM (IST) Jun 28

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം

ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം. അവാസ്തവങ്ങളായ വാർത്തകളും വ്യാജ പ്രചരണങ്ങളും നടത്തുന്നു എന്നാണ് പരാതി

Read Full Story

09:17 PM (IST) Jun 28

കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിറും ആഷ്ലിനുമാണ് മരിച്ചത്.

Read Full Story

07:43 PM (IST) Jun 28

ഡിവൈഡർ പറന്നുവന്ന് കാറിൽ വീണു, കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ദേശീയപാതയിൽ ഡിവൈഡർ പറന്നുവന്ന് കാറിൽ വീണതിനെ തുടർന്ന് കാറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്.

Read Full Story

07:19 PM (IST) Jun 28

പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്; 'പദവി സ്വാഭാവികമായും അവകാശപ്പെട്ടത്'

പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണെന്നും മന്ത്രി

Read Full Story

06:07 PM (IST) Jun 28

ആരതിയുടെ ആത്മഹത്യ - ഭർത്താവ് അതുൽ ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ്; ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തു

ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. ഭർത്താവിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആരതിയുടെ ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നു

Read Full Story

05:57 PM (IST) Jun 28

മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ കസ്റ്റഡിയിൽ, കേസെടുത്ത് പൊലീസ്

മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ അച്‌ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു

Read Full Story

05:14 PM (IST) Jun 28

സ്വര്‍ണം വാങ്ങുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു, മൻ കി ബാത്തിൽ നന്ദി പറഞ്ഞ് മോദി

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവുചുരുക്കൽ നിർദ്ദേശങ്ങളായ സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വയ്ക്കുക, കാര്‍ പൂളിംഗ്, വര്‍ക്ക് ഫ്രം ഹോം, വിദേശ യാത്രകള്‍ കുറയ്ക്കുക തുടങ്ങിയവ ഏറ്റെടുത്ത ജനങ്ങൾക്ക് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞു

Read Full Story

04:58 PM (IST) Jun 28

നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം - പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു.

Read Full Story

04:57 PM (IST) Jun 28

അയോധ്യ ക്ഷേത്രക്കൊള്ള; സാമ്പത്തിക നിലയിൽ വളർച്ചയുണ്ടായെന്ന് കണ്ടെത്തൽ, പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്

അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് പൊലീസ്. കഴിഞ്ഞ നാല് വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകളുടെ വിവരങ്ങൾ തേടിയ അന്വേഷണ സംഘം ആഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെയും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. 

Read Full Story

04:09 PM (IST) Jun 28

'ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുന്നു, എസ്പി ദീപക്ക് അവലോസുണ്ട നൽകുന്നില്ല', അവിശ്വാസ നീക്കത്തെ പരിഹസിച്ച് മേയർ വിവി രാജേഷ്

യു ഡി എഫിന്‍റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. സി പി എമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച അദ്ദേഹം, കോർപ്പറേഷൻ ഭരണസമിതിയുടെ നേട്ടങ്ങൾ എടുത്തുപറയുകയും പ്രതിപക്ഷ നീക്കങ്ങളെ നേരിടുമെന്ന് വ്യക്തമാക്കുകയും ചെയ്തു

Read Full Story

04:08 PM (IST) Jun 28

ഇ ഡി ആക്രമണക്കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാൻ നീക്കം

ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച നടപടിയിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം.

Read Full Story

03:52 PM (IST) Jun 28

'മൗലവിമാരുടെയും മൊല്ലാക്കമാരുടെയും മുന്നിൽ മുട്ടുകുത്താനല്ലാതെ നിങ്ങൾക്ക് എന്തറിയാം', അഖിലേഷിനെതിരെ ആഞ്ഞടിച്ച് യോഗി; അയോധ്യ കൊള്ള ഉയർത്തി മറുപടി

അയോധ്യ ക്ഷേത്രക്കൊള്ള വിവാദത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാക്പോര്. രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് എസ്പിയുടേതെന്ന് യോഗി ആരോപിച്ചപ്പോൾ, വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്ന് അഖിലേഷ് തിരിച്ചടിച്ചു

Read Full Story

03:15 PM (IST) Jun 28

കടക്കെണിയിലും ദാരിദ്ര്യത്തിലും നാലംഗ കുടുംബത്തിന്‍റെ കടുംകൈ, മൂവാറ്റുപുഴയാറ്റിൽ നിന്ന് ഏഴുവയസുകാരി ഹന്നയുടെ മൃതദേഹവും കണ്ടെടുത്തു

പിറവം പുഴയിൽ നിന്നും പായിപ്ര സ്വദേശിനി വിജിയുടെയും രണ്ട് വയസുള്ള ആൺ കുഞ്ഞിൻ്റെയും മൃതദേഹം രണ്ട് ദിവസം മുൻപ് കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ ഭർത്താവ് നാരായണന്‍റെ മൃതദേഹം മൂവാറ്റുപുഴയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹന്ന മോളുടെ മൃതദേഹവും ലഭിച്ചത്.

Read Full Story

02:51 PM (IST) Jun 28

വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ചാരായം കണ്ടെത്തിയതിന് പിന്നാലെ വീണ്ടും കര്‍ശന പരിശോധന; 110 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും പിടികൂടി

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അധികൃതര്‍

Read Full Story

02:42 PM (IST) Jun 28

ശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്

Read Full Story

02:34 PM (IST) Jun 28

സെയ്ഷെൽസിന്റെ പരമോന്നത ബഹുമതി 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' മോദിക്ക് സമ്മാനിച്ചു, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകൾക്കുള്ള സംഭാവനകൾക്ക് അംഗീകാരം

നരേന്ദ്ര മോദിക്ക് സെയ്ഷെൽസിന്‍റെ പരമോന്നത ബഹുമതിയായ 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ലഭിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് അംഗീകാരം. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു

Read Full Story

02:19 PM (IST) Jun 28

ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കിയപ്പോൾ, കർഷകരും മറ്റ് സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

01:50 PM (IST) Jun 28

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

വയനാട് പൂമല സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതിയായ ലീബ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്

Read Full Story

01:32 PM (IST) Jun 28

'ഇത് അതുതന്നെ, ദൈവകോപം', തുടരെ തുടരെ ആളുകൾ മരിച്ച് വീണപ്പോൾ അവരങ്ങനെ വിശ്വസിച്ചു, പക്ഷേ സത്യം പുറത്തായി; 8 പേരുടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു

ഛത്തീസ്ഗഡിലെ ബലോഡാ ബസാർ ജില്ലയിലുള്ള ഖർവെ എന്ന ചെറിയ ഗ്രാമത്തിൽ അഞ്ച് മാസത്തിനിടെ നടന്ന 8 മരണങ്ങൾ ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് പോലീസ് കണ്ടെത്തി

Read Full Story

12:43 PM (IST) Jun 28

ഗൈഡായിരുന്നു ഷിബില്‍, തന്‍റെ കൂടെ വന്നവർ പെട്ടുപോയപ്പോൾ അയാൾ മറ്റൊന്നും ആലോചിച്ചില്ല; പുഴയിൽ കാണാതായ യുവാവിനായ് തെരച്ചിൽ തുടരുന്നു

വയനാട്ടില്‍ നിന്നെത്തിയ കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട സംഭവത്തില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

Read Full Story

11:58 AM (IST) Jun 28

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പരിഗണിക്കുമോ? പ്രതിസന്ധിയിൽ നി‍ർണായക യോ​ഗം നാളെ

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ വീണ്ടും പരി​ഗണിക്കും. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ വിമർശിച്ചിരുന്നു.

Read Full Story

11:16 AM (IST) Jun 28

'സിപിഎമ്മിന് ബിജെപിയുമായുള്ള രഹസ്യ ധാരണ, തെളിവുകളുണ്ട്'; നഗരസഭ അവിശ്വാസ പ്രമേയത്തിലെ നിർണായക തീരുമാനത്തിന് പിന്നാലെ ശബരിനാഥ്

തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന എൽഡിഎഫ് തീരുമാനത്തെ വിമർശിച്ച് കവഡിയാർ കൗണ്‍സിലർ കെഎസ് ശബരീനാഥൻ

Read Full Story

10:45 AM (IST) Jun 28

സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിന് പോയി, അടുത്ത ദിവസം റുംമേറ്റ് കൂട്ടുകാരെ വിളിച്ചറിയിച്ചത് ശ്രീനാഥിന്‍റെ മരണവാർത്ത, യുകെയിൽ വിദ്യാർത്ഥിക്ക് മരിച്ചു

യുകെയിൽ ഉപരിപഠനത്തിന് പോയ തെലങ്കാന സ്വദേശിയായ 25-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Full Story

10:36 AM (IST) Jun 28

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് - ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി, ഇഡിയുടെ അപ്പീൽ നാളെ ഹൈകോടതിയിൽ

മ്യൂസിയം എസ്എച്ച്ഒയെ കൊച്ചിയിൽ എത്തി ഇന്ന് പ്രോസികുഷൻ ഡിജിയുടെ ഓഫീസിൽ എത്താനായിരുന്നു നിർദേശം. ഡിജിപി ആസഫലി കേസ് ഡയറി ഉൾപ്പെടെ പരിശോധിക്കും.ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടികൾ സർക്കാർ തുടങ്ങി

Read Full Story

10:25 AM (IST) Jun 28

ഭീകരർക്കൊപ്പം ഷുഐബ് അക്തർ, ദൃശ്യങ്ങൾ പുറത്ത്, ദൃശ്യങ്ങൾ പുറത്ത്, സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്കാര ചടങ്ങില്‍ ലഷ്‌കർ-ഇ-തൊയ്ബ നേതാക്കൾക്കൊപ്പം

മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്‌കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗത്തിലെ ഉന്നത നേതാക്കൾ പങ്കെടുത്തതായി റിപ്പോർട്ട്

Read Full Story

09:52 AM (IST) Jun 28

വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? സർക്കാറിന്റേത് സദുദ്ദേശമെന്ന് കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ മന്ത്രി കെ. മുരളീധരൻ ന്യായീകരിച്ചു. ഇത് സർക്കാരിന്റെ സദുദ്ദേശപരമായ നീക്കമാണെന്നും സമ്പൂർണ്ണ മദ്യനിരോധനം സംസ്ഥാനത്ത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 

Read Full Story

09:47 AM (IST) Jun 28

അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള - ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി, ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റിയേക്കും

പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും പറയുന്നു. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ചേക്കും.

Read Full Story

08:57 AM (IST) Jun 28

വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം, വിശദീകരണം തേടി, ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമാന യാത്ര മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും

Read Full Story

08:52 AM (IST) Jun 28

സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു - ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തത് ആണ് പ്രധാന പ്രതിസന്ധിയെന്ന് വൈദ്യുതി വകുപ്പ്

Read Full Story

08:25 AM (IST) Jun 28

കൂടെ താമസിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു, പട്ടിണി സഹിക്കാൻ പറ്റാതെ മുൻ ഭർത്താവിനെ വിളിച്ചു; പക്ഷേ രാത്രിയായപ്പോൾ ഉപേക്ഷിച്ചു, വീട്ടമ്മ തെരുവിൽ

പൊള്ളലേറ്റ വീട്ടമ്മയെ വീട്ടുകാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. കുണ്ടറ മുളവന കോട്ടപ്പുറം രണ്ട് റോഡ് പെട്രോൾ പമ്പിന് എതിർവശം വാടകയ്ക്ക് താമസിക്കുന്ന, രണ്ട് പെൺകുട്ടികളുടെ അമ്മയായ രമ്യ (32) യെ ആണ് ബന്ധുക്കളും വീട്ടുകാരും, ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story

07:51 AM (IST) Jun 28

'ഞാൻ വിദേശത്ത്, പിന്നെങ്ങനെ വീട്ടിൽ കോണ്ടം വന്നു?' ഭാര്യ ചോദ്യം ചെയ്തതോടെ കുടുങ്ങി; അമ്മായി അമ്മയെ പീഡിപ്പിച്ചത് പകമൂലമെന്ന് മരുമകൻ

ഗർഭനിരോധന ഉറകൾ വീട്ടിൽ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യത്തിൽ കുണ്ടറയില്‍ മരുമകൻ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായിട്ടെന്ന് മൊഴി

Read Full Story

07:29 AM (IST) Jun 28

റൂബിയോ സൂചന തന്നു, ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല, ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി, അടുത്ത വർഷം എത്തിയേക്കും

സന്ദർശനത്തിന്റെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ വർഷം ഇന്ത്യയിലേക്ക് അദ്ദേഹം എത്തില്ലെന്ന് സൂചന റൂബിയോ നൽകിയത്.

Read Full Story

06:36 AM (IST) Jun 28

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി - എതിർപ്പിൽ വീര്യം കുറച്ച് സുധീരൻ, ഇനി പ്രതികരണം ആലോചിച്ച് മാത്രം

വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുത് എന്നായിരുന്നു സുധീരന്‍റെ ആവശ്യം. എന്നാല്‍, സുധീരന്‍റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തു

Read Full Story

06:26 AM (IST) Jun 28

എഫ്സിആർഎ ചട്ട ഭേദ​ഗതിക്കെതിരെ കത്തോലിക്ക സഭക്ക് കീഴിലെ പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന

കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്.

Read Full Story

More Trending News