ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ വീണ്ടും പരി​ഗണിക്കും. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ വിമർശിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നി‍ർണായക യോ​ഗം നാളെ ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ സിറ്റിംഗിൽ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോൾ കെഎസ്ഇബിയെ കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ്റെ വിമർശനം. തുടർന്ന് കെഎസ്ഇബിയോട് കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരി​ഗണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതെസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് പ്രധാന കാരണം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 'സ്വാപ്പ്' കരാർ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ നിയമസഭയിൽ ചൂണ്ടിക്കാട്ടി.