എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിറും ആഷ്ലിനുമാണ് മരിച്ചത്.
കോട്ടയം: എരുമേലിയിൽ രണ്ട് വിദ്യാർത്ഥികൾ പാറമടക്കുളത്തിൽ മുങ്ങി മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ(16), ആഷ്ലിൻ (20)എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതാണ് വിദ്യാർത്ഥികൾ. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



