അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു.

അങ്കമാലി: അങ്കമാലി നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.പത്തനംതിട്ട സ്വദേശികളായ വെട്ടിപ്പുറം ശ്രീശൈലത്തിൽ കുമാറിന്റെ മകൻ കബിൽ(24), മാക്കൻകുന്നുകരയിൽ ശ്രീ ശൈലം വീട്ടിൽ ആദിത്യനു (23)മാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന് പിന്നിലും, പിന്നീട് ലോറിക്ക് പിന്നിലും ഇടിച്ച് മറിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാട്ടുകാർ ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാക്കളുടെ മൃതദേഹം അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ സ്ഥിരമായി അപകടം സംഭവിക്കുന്ന മേഖലയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ടാഴ്ച്ച മുൻപും ഇതെ സ്ഥലത്ത് വച്ച് അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.