പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

By രേഷ്മ മകേഷ്First Published Jul 7, 2018, 8:20 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • രേഷ്മ മകേഷ് എഴുതുന്നു
     

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ഇടവപ്പാതി ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നൊരു പകലില്‍ ഒറ്റക്കുടയില്‍ നനഞ്ഞും നനയാതെയും ഞാനും എന്റെ നല്ല പാതിയുംറെയില്‍വേ സ്റ്റേഷനകത്തേക്ക് നടന്നു. ടിക്കറ്റ് എടുക്കാന്‍ പോയ ആളെയും നോക്കി ഞാന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കുട ചൂടി നിന്നു. ട്രെയിന്‍ വരാറായപ്പോഴാണ് ഹബ്ബി ടിക്കറ്റുമായി ഓടി വന്നത് .

നനഞ്ഞോ?

ഉം, മുഖം ടവ്വലില്‍ ഒപ്പിക്കൊണ്ട്  ആള്  മൂളി.

കമ്പാര്‍ട്ട്‌മെന്റില്‍ പതിവിലധികം തിരക്ക്. നനഞ്ഞ കുടകളും ബാഗുകളും കവറുകളുമൊക്കെ ബര്‍ത്തിലും കൊളുത്തുകളിലും സ്ഥാനംപിടിച്ചു.

മനസ്സിനും ശരീരത്തിനും പരിസരത്തിനുമൊക്കെ ആകെ കുളിര്‍പ്പായിരുന്നു. മഴപെയ്തതിന്റെ നനുത്ത കുളിര്‍പ്പ്. ഡോര്‍ സൈഡില്‍ മഴ കണ്ടുനിന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അടുത്ത സ്‌റ്റേഷനെത്തിയപ്പോള്‍ ഒരു സീറ്റ് കണ്ടെത്തി എന്നെയിരുത്തി ഹബ്ബി കമ്പാര്‍ട്ട്‌മെന്റിന്റെ തിരക്കിലേക്ക് തന്നെ മാറി നിന്നു. വടകര അടുക്കാറായപ്പോഴാണ് ഞങ്ങള്‍ക്ക് ഒരുമിച്ചൊരു സീറ്റ് കിട്ടിയത്. എതിര്‍വശത്തുള്ള സീറ്റില്‍ വിന്‍ഡോ സൈഡിലായിട്ട് ഒരു പെണ്‍കുട്ടിയും അവളുടെ ഭര്‍ത്താവും. അതിനടുത്തായി 55 - 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മദ്ധ്യവയസ്‌കനും  അങ്ങനെ ആറോളം പേര്‍ ആ സീറ്റിലുണ്ടായിരുന്നു.

ആ പെണ്‍കുട്ടി എന്തൊക്കെയോ തമാശകള്‍ പറയുന്നു. അവര്‍ രണ്ടു പേരും പൊട്ടിച്ചിരിക്കുന്നു. മഴയിലേക്ക് കൈ നീട്ടുന്നു. തന്റെ ഭര്‍ത്താവിന്റെ മുഖത്തേക്ക് മഴ വെള്ളം തെറിപ്പിക്കുന്നു. അവര്‍ രണ്ടു പേരും അവരുടെ ലോകത്ത് തന്നെ ആയിരുന്നു.   ഇതൊന്നുംഅറിയാതെ അവരടുത്തിരുന്ന ആ മദ്ധ്യവയസ്‌കന് നല്ല ഉറക്കമാണ്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവര്‍ക്ക് അല്ലെങ്കിലും എന്ത് മഴ? 

ആ കുട സീറ്റില്‍ അനാഥമായി കിടന്നു.

ഞാനും  മഴ കാണട്ടെ എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിന്‍ഡോയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. അവള്‍ അവനിരുന്നിടത്തേക്ക് മാറിയിരുന്നു. അവര്‍ അവരുടെ കളിയും ചിരിയും തുടര്‍ന്നു.   

ഉറക്കത്തിലാണ്ട് പോയ മദ്ധ്യ വയസ്‌ക്കന്‍ പെട്ടെന്ന് അറിയാതെ വീഴാന്‍ പോയി ആ വെപ്രാളത്തില്‍ അയാള്‍ കൈ വച്ചതാകട്ടെ പെണ്‍കുട്ടിയുടെ തുടയുടെ മേലേക്കായിപ്പോയി.

'ടപ്പേ', എന്നൊരു ശബ്ദത്തോടെ അവള്‍ അയാളുടെ കൈയില്‍  ആഞ്ഞടിച്ചു. ഞെട്ടി തരിച്ചു പോയ അയാള്‍  അപ്പോഴാണ് ആ പെണ്‍കുട്ടി അവിടിരിക്കുന്നത് ശ്രദ്ധിച്ചത്. അയാള്‍ ഉറങ്ങുമ്പോള്‍ ഭര്‍ത്താവായിരുന്നല്ലോ അടുത്ത്. 

'മോളെ അറിയാണ്ട് പറ്റിയതാ'. അയാളുടെ മുഖംആകെ വിളറി വെളുത്തിരുന്നു. അയാള്‍ പറഞ്ഞതൊന്നും പെണ്‍കുട്ടി ചെവികൊണ്ടില്ല. അവളുടെ കണ്ണുകള്‍ രൂക്ഷമായി അയാളെ നോക്കി. അവളുടെ ഭര്‍ത്താവ്  അയാളോട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകളില്‍ നോക്കിയ എനിക്ക് കാണാനായത് പെയ്യാന്‍ വെമ്പിനില്‍ക്കുന്ന ഒരു പേമാരിയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ അയാള്‍ പൊടുന്നനെ അവിടുന്നെഴുന്നേറ്റ് എങ്ങോട്ടോ മറഞ്ഞു. ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെടുക്കല്‍ കയര്‍ക്കുകയും പരിഭവിക്കുകയും കരയുകയും ചെയ്തു. അയാള്‍ക്ക് അറിയാതെ സംഭവിച്ചതാണ് അവന്‍ അവളുടടുത്ത്  ഒരുപാട് തവണ പറഞ്ഞു. അവന്‍ പ്രതികരിച്ചില്ല എന്നും പറഞ്ഞ് പിണങ്ങി അവള്‍ അവിടെ നിന്നും മാറിയിരുന്നു. അവന്‍ നിസ്സഹായതയോടെ ഞങ്ങളെ നോക്കി ചിരിച്ചു.

അയാള്‍ പറഞ്ഞതൊന്നും പെണ്‍കുട്ടി ചെവികൊണ്ടില്ല. അവളുടെ കണ്ണുകള്‍ രൂക്ഷമായി അയാളെ നോക്കി.

കണ്ണൂര്‍ എത്താറായപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു വന്നു. ഞങ്ങള്‍ പുറത്തേക്കിറങ്ങാനായി എഴുന്നേറ്റപ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി

തന്റെ മകളുടെ പ്രായമുള്ള കുട്ടിയോട് മോശമായി പെരുമാറി എന്ന് തെറ്റിദ്ധരിക്കപ്പെട്ട അയാള്‍ വെപ്രാളത്തില്‍ അവിടുന്ന് മറയുമ്പോള്‍ തന്റെ പിഞ്ഞി  തുടങ്ങിയ കാലന്‍ കുടയെ മറന്നിരുന്നു. മനസ്സില്‍ ഒരു പേമാരി പെയ്ത് കലമ്പിയ അയാളുടെ വരവും കാത്ത് ആ കുട സീറ്റില്‍ അനാഥമായി കിടന്നു.

ഇന്നിങ്ങനെ മഴ കനക്കുമ്പോഴും അയാളുടെ മുഖം മാത്രമാണ് ഓര്‍മ്മയില്‍ തെളിയുന്നത്. നെഞ്ചിടിപ്പുകള്‍ കൂട്ടി കലഹിച്ച ആ മഴക്കാലം അയാളും കണ്ടു നിന്ന ഞങ്ങളും ഒരിക്കലും മറക്കില്ല. 

ഈ മഴക്കാലം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കാത്തിരിപ്പിന്‍േറതാണ്. ഞങ്ങളുടെ മഴകുഞ്ഞിന് വേണ്ടി ഒരുമാസം കൂടി നീളുന്ന കാത്തിരുപ്പ്.

 

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​

click me!