ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

By ശംസീര്‍ ചാത്തോത്ത്First Published Jul 5, 2018, 11:09 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ശംസീര്‍ ചാത്തോത്ത് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

വൈകുന്നേരങ്ങളില്‍ നാല് മണി കഴിഞ്ഞ് മഴ പെയ്യുമ്പോള്‍ മനസ്സില്‍ ഒരുപാട് സങ്കടം തോന്നീട്ടുണ്ട് കാരണം ആകെ കൂടി ക്രിക്കറ്റ് കളിക്കാന്‍ ആ വൈകുന്നേരങ്ങളില്‍ മാത്രമാണ് അവസരം കിട്ടാറുള്ളത്

സ്‌കൂള്‍ വിട്ട് വൈകുന്നേരങ്ങളില്‍ മഴ പെയ്യുമ്പോള്‍ മഴയോട് തോന്നിയ വെറുപ്പ് മറ്റൊന്നിനോടും എനിക്ക് തോന്നിക്കാണില്ല

ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ അന്ന് ജീവനാണ്

ഇരുണ്ടു കൂടുന്ന കാര്‍മേഘങ്ങളെ കണ്ടാല്‍ ഞങ്ങള്‍ പറഞ്ഞു തുടങ്ങും റബ്ബേ ഇന്ന് കളിയുള്ളതാണല്ലോ.ര ാത്രികളില്‍ പെയ്താപോരേ ഈ മഴക്കെന്ന്.

കളിച്ചു തുടങ്ങിയാല്‍ പിന്നെ മഴയെന്നോ  കാറ്റെന്നോ ഇടിമിന്നലെന്നോ നോക്കാറില്ല...കളിച്ചു തിമിര്‍ക്കും

മഴയെത്ത് കളിച്ച് ചെളിയില്‍ പൂണ്ട ഡ്രസ്സുമായി വീട്ടില്‍ ചെന്നാല്‍ ഉമ്മയുടെ തല്ലും പെങ്ങന്മാരുടെ കൊലവിളിയും പതിവായിരുന്നു

ഒളിച്ചും പതുങ്ങിയുമൊക്കെയാണ് ഞാന്‍ വീട്ടില്‍ പോകാറുള്ളത്

അന്നൊരിക്കല്‍ തോരാത്ത മഴയത്ത് കളിച്ച് തിമിര്‍ത്ത് വീട്ടിലെത്തിയപ്പോള്‍ ഉമ്മ ഇങ്ങനെ പിറു പിറുക്കുന്നുണ്ടായിരുന്നു: 'പനി പിടിച്ച്  കിടക്കട്ടെ അവന്‍..'

ഉമ്മയുടെ വാക്കുകളില്‍ കണ്ടത് പോലെ തന്നെയായിരുന്നു കാര്യങ്ങള്‍. 

അന്ന് രാത്രിയില്‍ പനിയുടെ എല്ലാ ലക്ഷണങ്ങളും കണ്ട് തുടങ്ങി. ക്ഷീണം തോന്നി ഞാന്‍ പെട്ടെന്ന് പുതപ്പ് തലയിലൂടെയിട്ടങ്ങനെ കിടന്നു.

രാത്രിയിലെ ഭക്ഷണ സമയത്ത് ഉമ്മ എന്നെ വിളിക്കാന്‍ വന്നു....'എടാ എന്തെങ്കിലും കഴിച്ച് കിടക്കടാ.' 

അരികിലേക്ക് വന്ന ഉമ്മ എന്റെ ശരീരത്തില്‍ തൊട്ടപ്പോള്‍  തീ പോലെ പൊള്ളുന്ന ചൂട്. ഉമ്മ പിന്നെയും പിന്നെയും പിറുപിറുത്തു: 'പറഞ്ഞാല്‍ കേള്‍ക്കില്ലവന്‍. ഇപ്പൊ എന്തായി....പനി പിടിച്ചില്ലേ. പറഞ്ഞാല്‍ കേള്‍ക്കണം കുട്ടികളായാല്‍'. 

രാവിലെ ഡോക്ടറെ കാണാന്‍ ചെറുവാഞ്ചേരി ഗവ. ആശുപത്രിയില്‍ പോകുമ്പോഴും മഴ തുടര്‍ന്ന് കൊണ്ടിരുന്നു. 

അപ്പോഴും ഞാന്‍ ചിന്തിച്ചു കൂട്ടിയത് ഈ മഴ കാരണം ഇന്നും എന്റെ കൂട്ടുകാര്‍ക്ക് കളിക്കാന്‍ കഴിയില്ലല്ലോ എന്നാണ്. 

പനിയൊക്കെ മാറി സ്‌കൂളില്‍ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. അന്ന് എനിക്ക് മാത്രമായിരുന്നില്ല കൂടെ അന്ന് കളിച്ചിരുന്ന വേറെ ചിലര്‍ക്കും നല്ല പൊള്ളുന്ന പനി പിടിച്ചിരുന്നെന്ന്. 

പനി മാറിയതും പിന്നെയും ഞങ്ങള്‍ കളിയിലേര്‍പ്പെട്ടു.  മഴയെന്നും വെയിലെന്നും നോക്കാതെ. 

മഴ കാണുമ്പോള്‍ ഞാന്‍ ഇന്നും ആശിച്ചു പോകാറുണ്ട്, പഴയത് പോലെയൊന്ന് കളിക്കാന്‍, ഒന്ന് രസിക്കാന്‍. 

എവിടെ...എങ്ങനെ...എപ്പോള്‍? 

ഒന്നും നടക്കില്ല... ഒന്നും നടക്കില്ല. വെറും നടക്കാത്ത സ്വപ്നങ്ങള്‍ മാത്രമാണിത്. 

ഇന്നത്തെ കുട്ടികള്‍ക്ക് മഴയെ പേടിയാണ്. മഴ തരുന്ന ആവേശവും ആനന്ദവും അത് വേറെ തന്നെയാണ് അത് ഇവര്‍ക്ക് അറിയാതെ പോയി. 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

click me!