പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

By ശിശിരFirst Published Jul 9, 2018, 7:26 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ശിശിര എഴുതുന്നു
     

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


ഒരു മഴ പെയ്യുമ്പോള്‍ നനയുന്നത് ശരീരം മാത്രമല്ല. മനസും കൂടിയാണ്. ഒരു മഴയ്ക്ക് നൂറു മുഖങ്ങളാണ്. നൂറു ഓര്‍മകള്‍ ആണ്. 

ഓര്‍മ്മയുടെ ഇങ്ങേത്തലയ്ക്കല്‍ സ്‌കൂള്‍ കാലമാണ്.കുട കറക്കി വെള്ളം തെറിപ്പിച്ചും,തോട്ടിലെ മീന്‍ പിടിച്ചും നടക്കുന്ന സ്‌കൂള്‍ കാലം. വാഹനങ്ങള്‍  വരുന്നതും നോക്കി റോഡില്‍ ചെറിയ കല്ലുകള്‍ കൊണ്ട് പോയി വെക്കുമായിരുന്നു. വാഹനങ്ങള്‍ ആ കല്ലിനു മുകളില്‍ കയറുമോ എന്നറിയാനായിര്ുന്നു അത്. അങ്ങനെ ഒരു ദിവസം ഒരു ജീപ്പ് വരണത് കണ്ടപ്പോള്‍ ഞാന്‍ ഒരു ചെറിയ കല്ല് റോഡിലേക്ക് എറിഞ്ഞു.  ആ ജീപ്പില്‍ അച്ഛനുണ്ടായിരുന്നു.  അന്ന് എനിക്ക് കുറെ അടി കിട്ടി.

മഴക്കാലത്ത് സ്‌കൂളില്‍ പോകാന്‍ നല്ല രസമായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കുറച്ച് ദൂരം നടന്നു വേണം സ്‌കൂളില്‍ പോകാന്‍. വീടിനടുത്ത് എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍ ഉണ്ട്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോകാറുള്ളത്. മൂന്ന് ചെറിയ തോട് കടന്നു വേണം സ്‌കൂളിലെത്താന്‍. മഴക്കാലം ആയാല്‍ ആ തോടുകളില്‍ വെള്ളം നിറഞ്ഞു കവിയും. വലിയൊരു റബ്ബര്‍ തോട്ടത്തിലൂടെയും ആള്‍താമസം കുറഞ്ഞ വഴികളിലൂടെയുമൊക്കെ  വേണമായിരുന്നു സ്‌കൂളിലെത്താന്‍. അതുകൊണ്ട് എപ്പോഴും എല്ലാവരും ഒരുമിച്ചായിരുന്നു സ്‌കൂളില്‍ പോയി വരാറുള്ളത്. 

മഴക്കാലം ആയത്‌കൊണ്ട് റോഡ് സൈഡിലെ ചെറു ചാലുകളിലൊക്കെ നിറയെ വെള്ളം ഉണ്ടാകും, അതിലോ ചെറു മീനുകളും. സ്‌കൂള്‍ വിട്ട് വരുന്ന വഴിക്ക് ഈ ചാലുകളില്‍ നിന്നും മീനുകളെ ഒക്കെ പിടിച്ചു കുപ്പിയില്‍ ആക്കിയാണ് വീട്ടില്‍ എത്തുക. അതിനാല്‍, വീട്ടിലെത്താന്‍ താമസിക്കും. ചാലുകളിലെ വെള്ളത്തിലൊക്കെ കയ്യിട്ടു കളിച്ചതിന് അമ്മയുടെ കൈയില്‍നിന്നും നല്ല അടിയും കിട്ടും.

 

എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു  കൂട്ടുകാരി ഉണ്ടായിരുന്നു. വീടിന്റെ അടുത്ത് നിന്നും കുറച്ച് പോകണം അവളുടെ വീട്ടിലെത്താന്‍. അതിനാല്‍, സ്‌കൂളില്‍ നിന്നും മാത്രമേ ഞങ്ങള്‍ കാണാറുള്ളു. അവള്‍ വേറെ വഴിയിലൂടെ ആണ് സ്‌കൂളിലേക്ക് പോകാറുള്ളത്. 

കാണാതായപ്പോള്‍ എനിക്ക് പേടി ആയിതുടങ്ങി.

ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു 'നാളെ എന്നെയും കാത്തു നില്‍ക്കണം, ഒരുമിച്ചു പോകാം എന്ന്'. 

ഒമ്പതര ആകുമ്പോള്‍ സ്‌കൂളില്‍ ബെല്‍ അടിക്കും. അതുകൊണ്ട് 8. 30 ഒക്കെ ആകുമ്പോള്‍ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങും.അന്നും പതിവുപോലെ 8. 30 ആയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. അവള്‍ ഉള്ളത് കൊണ്ട് മറ്റു കൂട്ടുകാരോടോക്കെ  എന്നെ കാത്ത് നില്‍ക്കണ്ട എന്നു പറഞ്ഞു. അങ്ങനെ  സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാന്‍ അവളെ കാത്തു നിന്നു. 

മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.  ഒരുപാട് നേരം ഞാന്‍ അവളെയും കാത്തു നിന്നു. കാണാതായപ്പോള്‍ എനിക്ക് പേടി ആയിതുടങ്ങി. ആ വഴികളിലൂടെ സ്‌കൂളിലേക്ക് ഒറ്റക്ക് പോകാന്‍ പേടിയായിരുന്നു, തിരിച്ചു വീട്ടിലേക്കു പോയാല്‍ അമ്മയുടെ കയ്യില്‍ നിന്നും അടി കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ വീട്ടിലേക്ക് പോകാനും പേടിയായി. എന്ത് ചെയ്യണമെന്നറിയാതെ ഒരുപാട് നേരം ഞാന്‍ അവിടെ നിന്ന് കരഞ്ഞു. പിന്നീട് ഉള്ളില്‍  നല്ല പേടിയോടെ മുന്നോട്ടു തന്നെ നടന്നു. ഇരുണ്ട് മൂടിയ റബ്ബര്‍ തോട്ടത്തിനടുത്തെത്തിയപ്പോള്‍  പേടി കൂടി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേടി എനിക്ക് ആയതുകൊണ്ട്, കൂട്ടുകാരൊക്കെ എന്നെ ഓരോ കഥകള്‍ പറഞ്ഞു പേടിപ്പിക്കുമായിരുന്നു. അവര്‍ എപ്പോഴും പറയുമായിരുന്നു ഈ റബ്ബര്‍ തോട്ടത്തില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നവര്‍ ഉണ്ടെന്ന്. അതും കൂടി ഓര്‍ത്തപ്പോള്‍ പേടി കൂടി കൂടി വന്നു, പിന്നെ ഒന്നും നോക്കിയില്ല കരഞ്ഞോണ്ട് വീട്ടിലേക്ക് ഒരൊറ്റ ഓട്ടം. 

വീട്ടില്‍ എത്തി കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ കുറെ വഴക്ക് കേട്ടു. സ്‌കൂളില്‍ എത്തേണ്ട സമയം ഒക്കെ കഴിഞ്ഞിരുന്നു എന്നാലും അന്ന് അച്ചാച്ചന്‍ എന്നെ സ്‌കൂളില്‍ കൊണ്ട് വിട്ടു. അന്ന് മുഴുവന്‍ ഞാന്‍ പേടി കൊണ്ട് കരഞ്ഞു.

ഇപ്പോഴും മഴക്കാലത്തെ സ്‌കൂള്‍ യാത്രയെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ ഓര്‍മ മനസ്സില്‍ എത്തി നോക്കാറുണ്ട്. 

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
 

click me!