രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും.രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്.

10:55 PM (IST) Aug 28
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
10:07 PM (IST) Aug 28
താമരശ്ശേരി ചുരം പൂർണമായി അടക്കില്ലെന്ന് ജില്ലാ കളക്ടർ
09:49 PM (IST) Aug 28
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം
09:16 PM (IST) Aug 28
സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വിജിലിന്‍റെ മൃതദേഹം കണ്ടെത്താനായില്ല
08:30 PM (IST) Aug 28
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
07:11 PM (IST) Aug 28
താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി
06:55 PM (IST) Aug 28
ബിജെപി അധ്യക്ഷ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് മോഹൻ ഭാഗവത്
06:47 PM (IST) Aug 28
ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
05:48 PM (IST) Aug 28
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഇന്നലെ പ്രതികരിച്ചുവെന്ന് ഷാഫി പറമ്പിൽ എംപി
05:16 PM (IST) Aug 28
കനൽ യുട്യൂബ് ചാനലുമായി സിപിഐ
04:44 PM (IST) Aug 28
തൻ്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതികരണവുമായി സി സദാനന്ദൻ എംപി
04:16 PM (IST) Aug 28
പക്ഷേ ഇത്തവണ വറുത്തുപ്പേരി കൂട്ടി സദ്യ കഴിക്കണമെങ്കില്‍ പോക്കറ്റ് കീറുമെന്നുറപ്പ്. ശര്‍ക്കര വരട്ടിക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധനവാണ് വില്ലനായിരിക്കുന്നത്.
02:56 PM (IST) Aug 28
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി.
02:31 PM (IST) Aug 28
അച്ചൻകോവിലാറ്റിൽ പത്തനംതിട്ട കല്ലറകടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി.
01:49 PM (IST) Aug 28
ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
01:14 PM (IST) Aug 28
ഷാഫി പറമ്പിലിനെ റോഡില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
01:01 PM (IST) Aug 28
മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ അതിരുവിട്ട് വിദ്യാര്‍ത്ഥികൾ
12:48 PM (IST) Aug 28
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
12:11 PM (IST) Aug 28
രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉള്‍പ്പെടുത്തും
11:43 AM (IST) Aug 28
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
11:33 AM (IST) Aug 28
സി. സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി.
10:53 AM (IST) Aug 28
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡിഎംഒ റിപ്പോര്‍ട്ട് തേടി. കാട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യയെയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്
10:25 AM (IST) Aug 28
കോഴിക്കോട് സരോവരം പാർക്കിൽ കുഴിച്ചുമൂടിയെന്ന് കരുതുന്ന വിജിലിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചിൽ പൊലീസ് പുനരാരംഭിച്ചു. പ്രതി നിഖിലിനെ കൂട്ടി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയുമാണ് പരിശോധന നടത്തുന്നത്
10:02 AM (IST) Aug 28
മലപ്പുറം നഗരസഭയിൽ വോട്ടര്‍ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവുമായി യുഡിഎഫ്. പൊളിച്ചുമാറ്റിയ വീടിന്‍റെ നമ്പറിൽ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുചേര്‍ത്തുവെന്നാണ് ആരോപണം
09:53 AM (IST) Aug 28
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കാൻ തയ്യാറെന്ന് ശശി തരൂർ
09:44 AM (IST) Aug 28
കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
09:34 AM (IST) Aug 28
തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
09:25 AM (IST) Aug 28
2 ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും
08:59 AM (IST) Aug 28
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമിതരം മാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് പരാതിക്കാരനായ സിപിഐ നേതാവ് മുകുന്ദൻ.
08:59 AM (IST) Aug 28
കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും
08:03 AM (IST) Aug 28
ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം
06:35 AM (IST) Aug 28
തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്
06:00 AM (IST) Aug 28
അമേരിക്കയിലെ മിനിയാപൊളിസിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് പത്തും എട്ടും വയസുള്ള രണ്ട് കുട്ടികള്‍. സംഭവത്തിൽ എഫ്ബിഐ അന്വേഷണം നടത്തും. വെടിവെപ്പിൽ 17പേര്‍ക്കാണ് പരിക്കേറ്റത്