കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കാൻ തയ്യാറെന്ന് ശശി തരൂർ

ദില്ലി: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റാനുള്ള നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആഗ്രഹമുണ്ടെന്ന് ശശി തരൂർ. ഇതിനായി നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണമെന്നും തരൂർ നിർദ്ദേശിച്ചു. ദി ഇക്കണോമിക് ടൈംസ് ദിനപത്രത്തിൻറെ ലീഡേഴ്സ് ഫോറം പരിപാടിയിലാണ് ശശി തരൂരിൻറെ ഈ പ്രസ്താവന. കേരളത്തിൻറെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനാണ് കേരളത്തെ നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ നേതൃത്വം നല്കാം എന്ന മറുപടി തരൂർ നല്കിയത്. ഹർത്താൽ നിരോധിക്കണമെന്നും സംസ്ഥാനത്തെ 90 ശതമാനം നിയന്ത്രങ്ങൾ എടുത്തു കളയണമെന്നും തരൂർ ആവശ്യപ്പെട്ടു. നിക്ഷേത്തിനായി വരുന്നവർ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തൊഴിലാളി സംഘടനകളെയും ഭയക്കുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

Asianet News Live | Malayalam News Live | Onam 2025 | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News