തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്

തൊടുപുഴ: തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്. സംഭവ സ്ഥലത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ബിനു ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

YouTube video player