കോഴിക്കോട് സരോവരം പാർക്കിൽ കുഴിച്ചുമൂടിയെന്ന് കരുതുന്ന വിജിലിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചിൽ പൊലീസ് പുനരാരംഭിച്ചു. പ്രതി നിഖിലിനെ കൂട്ടി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയുമാണ് പരിശോധന നടത്തുന്നത്
കോഴിക്കോട്: കോഴിക്കോട് സരോവരം പാർക്കിൽ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ പുനരാരംഭിച്ചു. സരോവരത്തെ ചതുപ്പ് നിലത്തിൽ എവിടെയാണ് വിജിലിന്‍റെ മൃതദേഹമുള്ളതെന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ് സംഘം. പ്രതി നിഖിലുമായെത്തിയാണ് പൊലീസ് സംഘം സ്ഥലത്ത് മൃതദേഹത്തിനായി തിരച്ചിൽ പുനരാരംഭിച്ചത്. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും ആണ് പരിശോധന. ഇന്നലെ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. മഴ കനത്തതോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ഇന്നും മഴ തുടരുന്നത് തിരച്ചിലിന് വെല്ലുവിളിയാണ്.
തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് കൊടുത്തത്. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡി എൻ എ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. കൊല്ലപ്പെട്ട വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. 2019 മാർച്ചിൽ ആണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികളുടെ മൊഴി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പൊലീസ് നീക്കം.
കേസും വിശദാംശങ്ങളും
2019 മാർച്ചിൽ ആണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചെന്നും പിന്നീട് സരോവരത്ത് കെട്ടിത്താഴ്ത്തിയെന്നുമായിരുന്നു പ്രതികളുടെ മൊഴി. സ്സിംഗ് കേസുകളിലെ പുനരന്വേഷണത്തിലായിരുന്നു ഈ കണ്ടെത്തൽ. ഇരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള പൂവാട്ട് പറമ്പ സ്വദേശി രഞ്ജിത്തിനായി അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണവും തെളിവെടുപ്പും തുടരാനാണ് പൊലീസ് നീക്കം. അതിനിടയിൽ മൃതദേഹം ഇന്ന് കണ്ടുകിട്ടിയാൽ കേസിലെ ദുരുഹത നീക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


