ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും.

11:12 PM (IST) Feb 05
മണിപ്പൂരിൽ വീണ്ടും അശാന്തി. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന
10:42 PM (IST) Feb 05
യുവനടി അഞ്ജു കൃഷ്ണ അടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. യുവ നടി അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്‍റ് ഡയറക്ടാറായ വിൻസി നിവേദ എന്നിവരും ആറു യുവാക്കളുമാണ് അറസ്റ്റിലായത്.
09:33 PM (IST) Feb 05
കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
09:26 PM (IST) Feb 05
കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നൽകുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
08:56 PM (IST) Feb 05
പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വിഎ അരുൺ കുമാർ. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് വിഎ അരുൺ കുമാറിന്റെ പ്രതികരണം.
08:18 PM (IST) Feb 05
പ്രതിയ്ക്ക് ഇപ്പോൾ നൂറ് വയസ്സാണ് പ്രായം. സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടിയുമാണ് പ്രതി ധനീറാമിനെ വെറുതെ വിട്ടത്.
08:16 PM (IST) Feb 05
രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റര്‍ എം.പിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ എതിരാളികൾ സദാനന്ദന്‍റെ രണ്ട് കാലുകളും വെട്ടിക്കളഞ്ഞുവെന്നും കൃത്രിമകാലുകൾ മേശയിൽ വെച്ചുകൊണ്ടുള്ള ദൃശ്യം വേദനാജനകമായിരുന്നുവന്നും മോദി പറഞ്ഞു
07:58 PM (IST) Feb 05
ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
07:40 PM (IST) Feb 05
കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
07:21 PM (IST) Feb 05
സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത
07:11 PM (IST) Feb 05
തമിഴ്നാട്ടിലെ തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു
06:52 PM (IST) Feb 05
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്
06:32 PM (IST) Feb 05
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി സ്പീക്കർ ഓംബിർള
05:53 PM (IST) Feb 05
പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറിനറെ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു
05:49 PM (IST) Feb 05
തെരഞ്ഞെടുപ്പ് നിരീക്ഷകർക്കുള്ള പരിശീലനം ദില്ലിയിൽ തുടങ്ങി. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു
05:48 PM (IST) Feb 05
ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.
05:21 PM (IST) Feb 05
ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്‍റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
05:08 PM (IST) Feb 05
സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. 8-ാം തീയതിയാണ് സ്ക്രീനിങ് എന്ന് ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.
05:07 PM (IST) Feb 05
വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.
04:51 PM (IST) Feb 05
വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം
04:16 PM (IST) Feb 05
കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചതിന് അധ്യാപികയെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
04:09 PM (IST) Feb 05
ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. കോലാച്ചിയടുക്കം സ്വദേശി അബ്ദുൾ ഹാരിസിനെയാണ് ആക്രമിച്ചത്.
04:00 PM (IST) Feb 05
മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്.
03:34 PM (IST) Feb 05
പ്രതികളുടെ വാദങ്ങളൊന്നും നില നിൽക്കില്ലെന്നും ഈട്ടിത്തടികൾ കണ്ടു കെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്നും ഉത്തരവിൽ കോടതി പറയുന്നു. തടികൾ കണ്ടു കെട്ടിയതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷനൽ ജില്ലാ കോടതി തള്ളിയിരുന്നു.
03:29 PM (IST) Feb 05
ആന്ധ്ര - ഒഡീഷ ബോർഡറിലെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘ തലവനെ പിടികൂടി കേരള പൊലീസ്
03:01 PM (IST) Feb 05
അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടെന്നും എൽഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു
02:46 PM (IST) Feb 05
പതിവ് പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മുരളിക്ക് അവിടെ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
02:07 PM (IST) Feb 05
വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
01:50 PM (IST) Feb 05
പാലക്കാട് ചേട്ടന്‍ അനിയനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്
01:50 PM (IST) Feb 05
വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായി വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു. വിനോദിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
01:24 PM (IST) Feb 05
റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൂടി സ്കൂൾ കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനം
01:22 PM (IST) Feb 05
ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉഉള്ളത് കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നത് എന്നാണ് എൻഎസ്എസിന്റെ വിലയിരുത്തൽ.
01:17 PM (IST) Feb 05
കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ സ്ഥാനവും രാജിവെച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും.
12:42 PM (IST) Feb 05
സംസ്ഥാന വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചു. എം കെ സക്കീറിനെ ചെയർമാനാക്കി നിലനിർത്തിക്കൊണ്ടാണ് ബോർഡ് പുന:സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെയും നിലനിർത്തി.
12:36 PM (IST) Feb 05
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. ഇന്ത്യയ്ക്കുള്ള അധികതീരുവ ഒഴിവാക്കിയത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാലാണെന്ന അവകാശവാദം അമേരിക്ക ആവർത്തിച്ചു
11:19 AM (IST) Feb 05
പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. ഉടമ സജിന് ഗുരുതര പരിക്ക്. ഇയാളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10:48 AM (IST) Feb 05
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഈ മാസം 28ന് തമിഴ്നാട്ടിലെത്തും. മധുരയിൽ വെച്ച് പൊതുയോഗം നടക്കും.
10:45 AM (IST) Feb 05
പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോഗം മൂർച്ഛിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
09:25 AM (IST) Feb 05
5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു.
08:50 AM (IST) Feb 05
ചെറുകുന്ന് സ്വദേശി കെ.പി.വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായ തളിപ്പറമ്പ് പൊലീസ് അറിയിച്ചു.