Asianet News MalayalamAsianet News Malayalam

കാറും ബൈക്കും വാങ്ങാന്‍ ജനം ക്യൂ, ഓട്ടോ വാങ്ങാന്‍ ആളില്ല; അമ്പരപ്പിക്കും കണക്കുകള്‍!

കടുത്ത പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ വാഹനവിപണി കരകയറുമ്പോഴും ക്ലച്ച് പിടിക്കാതെ രാജ്യത്തെ ഓട്ടോറിക്ഷ കച്ചവടം.

Crisis Of Auto Rickshaw Manufactures
Author
Mumbai, First Published Sep 14, 2020, 8:44 AM IST

കടുത്ത പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ വാഹനവിപണി കരകയറുമ്പോഴും ക്ലച്ച് പിടിക്കാതെ രാജ്യത്തെ ഓട്ടോറിക്ഷ കച്ചവടം. 2020 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 2019ലെ ഇതേ മാസത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം ഇടിവാണ് മുച്ചക്ര വാഹന വിപണിയില്‍. സൊസൈറ്റ് ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‍സിന്‍റെ (സിയാം) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

2020 ഓഗസ്റ്റില്‍ 14,534 ഓട്ടോ റിക്ഷകള്‍ മാത്രമാണ് രാജ്യത്ത് വിറ്റത്. 2019 ഓഗസ്റ്റില്‍ 58,818 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് ഇത്.  75.29 ശതമാനത്തിന്‍റെ ഇടിവ്. മാർക്കറ്റ് ലീഡറായ ബജാജ് ഓട്ടോ 7,659 യൂണിറ്റുകളാണ് വിറ്റത്. 2019 ഓഗസ്റ്റില്‍ 35,085 എണ്ണം വിറ്റ സ്ഥാനത്താണിത് . മറ്റൊരു പ്രമുഖ കമ്പനിയായ ടിവിഎസ് മോട്ടോർസ് 10,172 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഇത് 14,604 ആയിരുന്നു. പിയാജിയോ വെഹിക്കിൾസി ഓഗസ്റ്റ് വിൽപ്പന കണക്കുകൾ ലഭ്യമല്ല.

അതേസമയം 2020 ആഗസ്റ്റിൽ രാജ്യത്തെ യാത്രാവാഹനങ്ങളുടെ വിൽപനയിൽ മുൻ വർഷത്തെക്കാൾ 14.16 ശതമാനം വർദ്ധനവുണ്ടായെന്നാണ് സിയാമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ വിൽപനയും മൂന്നു ശതമാനം വർദ്ധിച്ചു. കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും യാത്രയ്ക്ക് ഉപയോഗിക്കുന്ന വാനുകളും ഉൾപ്പെടെ 2,15,916 യാത്രാവാഹനങ്ങളാണ് 2020 ഓഗസ്റ്റിൽ രാജ്യത്ത് വിറ്റത്. 2019 ഓഗസ്റ്റിൽ 1,89,129 വാഹനങ്ങൾ മാത്രം വിറ്റ സ്ഥാനത്താണിത്. അതുപോലെ 2019  ആഗസ്റ്റിൽ 15,14,196 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റ സ്ഥാനത്താണ് ഇക്കുറി15,59,665 ഇരുചക്ര വാഹനങ്ങളുടെ വിൽപന നടന്നത്. 

Follow Us:
Download App:
  • android
  • ios