ഫിയറ്റ് ക്രിസ്‌ലറിന്റെ പ്രീമിയം ബ്രാൻഡായ മസെരാട്ടിയുടെ എല്ലാ വാഹനങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹൈബ്രിഡ് അല്ലെങ്കിൽ ഫുൾ ഇലക്ട്രിക്ക് ആകുമെന്ന് റിപ്പോര്‍ട്ട്. 

അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന മസെരാട്ടിയുടെ പുതിയ എസ്‌യുവി ഗ്രേക്കേൽ തുടക്കത്തിൽ ജ്വലന എഞ്ചിനിലും ഹൈബ്രിഡ് പതിപ്പിലും വാഗ്ദാനം ചെയ്യുമെന്ന് ഇറ്റാലിയൻ ദിനപത്രമായ മിലാനോ ഫിനാൻസ സംഘടിപ്പിച്ച ഒരു ഫാഷൻ വെബ് പരിപാടിയിൽ യൂണിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഗ്രാസോ പറഞ്ഞു.

“പുതിയ ഗ്രാൻ ടൂറിസ്മോ, ഗ്രാൻ കാബ്രിയോ മോഡലുകളും വൈദ്യുതീകരിക്കും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളുടെ എല്ലാ ലൈനപ്പുകളും വൈദ്യുതീകരിക്കും,” ഗ്രാസോ പറഞ്ഞു. ഗ്രീക്കേൽ എസ്‌യുവിയുടെ പൂർണ്ണ ഇലക്ട്രിക് പതിപ്പ് ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നതായി മസെരാട്ടി പറഞ്ഞു.