ദുബായ്: 2019 സാമ്പത്തിക വര്‍ഷം യുഎഇയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ യൂണിയന്‍ കോപിന് മൊത്ത വരുമാനത്തില്‍ വന്‍ വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ മൂന്ന് പാദങ്ങള്‍ അവസാനിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആകെ വളര്‍ച്ച 16 ശതമാനമാണ്. 2018 ല്‍ 332.3 മില്യണ്‍ ദിര്‍ഹമായിരുന്നെങ്കില്‍ ഈ വര്‍ഷം ആദ്യ മൂന്ന് പാദങ്ങളിലെ മൊത്ത ലാഭം 386.6 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 

മൊത്ത ലാഭത്തിലുണ്ടായ വര്‍ധന 54.3 മില്യണ്‍ ദിര്‍ഹവും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും യൂണിയന്‍ കോപ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിന്‍റെ തെളിവാണ് 2019 ലെ ആദ്യ മൂന്ന് പാദങ്ങളില്‍ കമ്പനിക്കുണ്ടായ വളര്‍ച്ച. ലാഭത്തിലുണ്ടായ വളര്‍ച്ച അതിന് തെളിവാണെന്നും യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫയാസി പറഞ്ഞു. "കമ്പനിയുടെ മൊത്ത വരുമാനത്തിലും വര്‍ധവുണ്ടായി, രണ്ട് ശതമാനത്തിന്‍റെ വര്‍ധനയാണ് മൊത്ത വരുമാനത്തിലുണ്ടായത്. 2018 ലെ മൂന്നാം പാദം അവസാനിച്ചപ്പോള്‍ മൊത്ത വരുമാനം 2.073 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഇപ്പോഴത് 2.112 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത വളര്‍ച്ച 39 മില്യണ്‍ ആണ്", അല്‍ ഫയാസി പറഞ്ഞു. 

കമ്പനിയുടെ ലാഭത്തിലുണ്ടായ വളർച്ചയും ചെലവ് കുറയുന്നതുമായി പൊരുത്തപ്പെട്ടു, അൽ ഫലാസി ചൂണ്ടിക്കാണിക്കുന്നു. “മൊത്തം ചെലവില്‍ ഒരു ശതമാനം കുറയുന്നത് 15 മില്ല്യൺ ദിര്‍ഹം കുറയുന്നതിന് തുല്യമാണ്, 2018 ലെ 1.740 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2019 ൽ 1.725 ബില്ല്യൺ ദിര്‍ഹമായി ആകെ ചെലവ് കുറഞ്ഞു”, പ്രകടനത്തിന്റെ കാര്യക്ഷമത നിലനിർത്തിക്കൊണ്ടുതന്നെ ചെലവ് കുറയ്ക്കാനായത് ക്രിയേറ്റീവ് ആശയങ്ങളുടെ ഫലമായാണെന്ന് അൽ ഫയാസി അഭിപ്രായപ്പെട്ടു.