ലഖ്‌നൗ: ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന. ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും താരം ലക്ഷ്യമിടുന്നു. അടുത്തിടെ മുഹമ്മദ് ഷമി, ഋഷഭ് എന്നിവര്‍ക്കുള്ള പരിശീലന വീഡിയോയും താരം പങ്കുവച്ചിരുന്നു. ഇന്ന് റെയ്‌ന പങ്കുവച്ച മറ്റൊരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

പശുക്കളെ പരിപാലിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എപ്പോഴും നമ്മുടെ വേരിനോട് ചേര്‍ന്ന് നില്‍ക്കുക എന്നാണ് വീഡിയോയ്ക്കൊപ്പം സുരേഷ് റെയ്ന കുറിച്ചത്. ജയ് ഗോമാത, ഉത്തര്‍പ്രദേശ് എന്ന ഹാഷ് ടാഗും റെയ്ന വീഡിയോയ്ക്കൊപ്പം നല്‍കുന്നു. വീഡിയോ കാണാം... 

ഇന്ത്യന്‍ ദേശിയ പതാകയും, ഓം സ്മൈലിയും റെയ്ന വീഡിയോയ്ക്കൊപ്പം ചേര്‍ക്കുന്നു. റെയ്‌നയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ കമന്റുമായെത്തിയിട്ടുണ്ട്.