ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഇതുവരെയും ലോകകപ്പ് നേടാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. അതിനാല്‍ ലോകകപ്പിന് പുതിയ അവകാശികളായിരിക്കും ഇത്തവണയുണ്ടാകുക.

ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്ന ടീമുകളെക്കുറിച്ച് പല പ്രവചനങ്ങളും ഉണ്ടായിരുന്നു. അതില്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്‍റെ ആ പ്രവചനമാണ് ശരിയായത്. ഇന്ത്യയെ തോല്‍പ്പിക്കുന്ന ടീം ലോഡ്സില്‍ കിരീടം ഉയര്‍ത്തുമെന്നായിരുന്നു മൈക്കല്‍ വോണിന്‍റെ പ്രവചനം. പക്ഷേ ഏത് ടീം? അതാണ് ആരാധകരും ഉറ്റുനോക്കുന്നത്. 

ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലീഗ് ഘട്ടത്തിലും ന്യൂസിലന്‍ഡ് സെമിയിലുമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വോണിന്‍റെ പ്രവചനം ശരിയായെങ്കിലും ഇതില്‍ ഏത് ടീമാണ് കിരീടം ഉയര്‍ത്തുകയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.