Asianet News MalayalamAsianet News Malayalam

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ പാരിതോഷികം

  • പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ പാരിതോഷികം
  • പുതിയ പദ്ധതിയുമായി കോഴിക്കോട് നഗരസഭ
gift for handing over videos of waste disposal in a public place
Author
Kerala, First Published Oct 2, 2019, 11:26 PM IST

കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അധികൃതർക്ക് അയച്ചാല്‍ ഇന്ന് മുതൽ പാരിതോഷികവും. കോഴിക്കോട് നഗരസഭയുടെ വാട്സാപ്പ് നന്പറിലേക്ക്, ഗാന്ധിജയന്തി ദിനമായ ഇന്ന് മുതൽ വിവരം കൈമാറാം.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ എവിടെയും മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പകർത്തി വാട്സ് നമ്പറിലേക്ക് അയക്കാവുന്ന സംവിധാനമാണ് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്.

9400394497 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. കൃത്യമായ വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം നൽകും. പരാതി കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകൾ, പ്ലെയ്റ്റുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ വിൽപ്പന നടത്തുന്നത് കണ്ടാലും വിവരം അറിയിക്കാം. 

Follow Us:
Download App:
  • android
  • ios