Asianet News MalayalamAsianet News Malayalam

നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം വിളിക്കുന്നുവെന്ന് വ്യക്തമാക്കിയ ഫോണ്‍ കോളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയിയെന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കാന്‍ വേണ്ടിയുമാണ് വിളിക്കുന്നതെന്നായിരുന്നു സന്ദേശം. 

kusat former vice chancellor jain university pro vice chancellor loss 2 lakh in atm fraud
Author
Kochi, First Published Sep 14, 2019, 8:55 AM IST

കൊച്ചി: കൊച്ചി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്ല‍സലറുടെ അക്കൗണ്ടില്‍ നിന്ന് അ‍ജ്ഞാത സംഘം തട്ടിയെടുത്തത് രണ്ട് ലക്ഷത്തോളം രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുസാറ്റ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് സംഘം 192499 രൂപ തട്ടിയെടുത്തത്. 

ബാങ്കില്‍ നിന്നാണ് എന്ന് പറഞ്ഞാണ് അജ്ഞാത സംഘത്തിന്‍റെ ശബ്ദസന്ദേശവും ഫോണ്‍ വിളിയും ജെ ലതയ്ക്ക് ലഭിക്കുന്നത് വെള്ളിയാഴ്ച രാവിലെയാണ്. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം വിളിക്കുന്നുവെന്ന് വ്യക്തമാക്കിയ ഫോണ്‍ കോളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയിയെന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കാന്‍ വേണ്ടിയുമാണ് വിളിക്കുന്നതെന്നായിരുന്നു സന്ദേശം. ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ട് തവണ മൊബൈലിലേക്ക് വന്ന ഒടിപി ജെ ലത ഇവര്‍ക്ക് നല്‍കുകയും ചെയ്തു.

ഇതിന് ശേഷമാണ് രണ്ട് തവണയായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായാണ് മെസേജ് വന്നത്. വാട്ട്സ് ആപ്പ് സന്ദേശം വന്ന നമ്പറില്‍ തിരിച്ച് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ഇതോടെ ബ്രാഞ്ചുമായി ബന്ധപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം വ്യക്തമായത്. 

Follow Us:
Download App:
  • android
  • ios