Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനിലൂടെയുള്ള ലഹരിമരുന്നുകളുടെയും വാറ്റ് ഉപകരണങ്ങളുടെയും വില്പന തടയിട്ട് ഋഷിരാജ് സിംഗ്

  • വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകൾ തന്നെ നീക്കി
rishiraj singh excise commissioner
Author
First Published Jul 22, 2018, 11:26 PM IST

തിരുവനന്തപുരം: ഓണ്‍ ലൈനിലൂടെയുള്ള ലഹരിമരുന്നുകളുടേയും വാറ്റ് ഉപകരണങ്ങളുടെ വില്പന തടയിടാൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ വാറ്റ് ഉപകരണങ്ങളുടെ പരസ്യം സൈറ്റുകൾ തന്നെ നീക്കി.

വലിയ ലഹരിക്കച്ചവടമാണ് ഓൺലൈനിൽ. പല പ്രമുഖ സൈറ്റുകളിലും ചാരായം വാറ്റുന്നതിൻറെ ഉപകരണങ്ങൾ വില്പനക്ക് വെച്ചു. ഓരോന്നിന്റെയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നു. വില്പന സജീവമായതറിഞ്ഞാണ് ഋഷിരാജ് സിംഗ് സൈറ്റിൽ കയറി ഓർഡർ ചെയ്തത്. പിന്നാലെ ചില സൈറ്റുകൾ പരസ്യങ്ങൾ പിൻവലിച്ചു.

സൈറ്റുകൾ കൃത്യമായി നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. ഓണ. ഓൺ ലൈൻ വഴി വിൽക്കുന്ന ഗുളികകളും എക്സൈസ് കമ്മീഷണർ വാങ്ങിയിരുന്നു. പക്ഷെ ലാബിലേക്കയച്ച പരിശോധനയിൽലഹരിമരുന്നിൻറെ അംശം കണ്ടെത്തിയില്ല.

ഒരുപക്ഷെ ലഹരി മരുന്നെന്ന പേരിലുള്ള വ്യാജ ഗുളികകളുടെ വില്പനയായിരിക്കുമെന്നാണ് എക്സൈസിനറെ വിലയിരുത്തൽ. പക്ഷെ നിയമരമായി ഇത്തരം പരസ്യങ്ങളെ നിരോധിക്കാനാവില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

Follow Us:
Download App:
  • android
  • ios