തൃശ്ശൂർ:  തൃശ്ശൂരില്‍ മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത ആൾ ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തി. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതിരുന്ന വൃദ്ധൻ പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങി. ചേലക്കര ഗവ. എസ് എം ടി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. 

വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരിക്കാണ് ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. തുടർന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം ആള്‍ മടങ്ങി. ഇയാളുടെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥകര്‍ പറയുന്നു. ഇയാള്‍ മറ്റൊരിടക്കും വോട്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.