മലയാളത്തില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള യുവതാരമായ പൃഥ്വിരാജ് ആദ്യം അഭിനയിച്ച ചിത്രം നന്ദനമായിരുന്നു. നന്ദനത്തിന്റെ പൂജയുടെ അന്ന് പകര്‍ത്തിയ ഒരു ചിത്രം ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്

നന്ദനത്തിന്റെ പൂജയുടെ അന്ന് പകർത്തിയ ഒരു ചിത്രമാണിത്.  വരും വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനൽക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല .  ചില സമയങ്ങളിൽ. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്. കാരണം അത് നിങ്ങള്‍ ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള  മാര്‍ഗമാകും.