മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും അടുത്തിടെയാണ് ഒരു മകൻ ജനിച്ചത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്ന് മേഘ്‍ന രാജ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മേഘ്‍നയ്‍ക്കും അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും കൊവിഡ് പൊസിറ്റീവായിരുന്നു. മികച്ച ചികിത്സ ഡോക്ടര്‍മാര്‍ തരുന്നുണ്ടെന്ന് മേഘ്‍ന രാജ് പറഞ്ഞു.

നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കാൻ ഞാൻ ഒരു മകനെ വളര്‍ത്തുകയാണ്. ഞാൻ സത്യം ചെയ്യുന്നുവെന്നാണ് മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നത്. തനിക്കൊപ്പമുള്ള സ്‍ത്രീകളെ നല്ല രീതിയില്‍ കാണുന്ന കുട്ടിയായി മകനെ വളര്‍ത്തുമെന്നാണ് മേഘ്‍ന രാജ് പറയുന്നത്. മേഘ്‍ന രാജിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണം എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ടായിരിക്കും താൻ ജീവിക്കുകയെന്നായിരുന്നു മേഘ്‍ന രാജ് പറഞ്ഞത്.

അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും തനിക്കും കൊവഡ് ബാധിച്ചതായി മേഘ്‍ന രാജ് തന്നെയാണ് അടുത്തിടെ അറിയിച്ചത്.

ആരാധകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്‍ന രാജ് പറഞ്ഞിരുന്നു.