ഒരു ചെറുപ്പക്കാരനിലൂടെയും അവൻ താമസിക്കുന്ന വീട്ടിൽ നിന്നും ലഭിക്കുന്ന നി​ഗൂഢതകൾ നിറഞ്ഞ ഒരുകൂട്ടം ടേപ്പുകളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ചുരുങ്ങിയ ബ‍ഡ്ജറ്റിൽ നിർമ്മിച്ച 'ടേപ്പ്' എന്ന ഹ്രസ്വ ചിത്രമാണ് ഇത്തവണത്തെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്ചര്‍ അവാര്‍ഡ്‌ നേടിയത്. ആദ്യമായാണ് മലയാളത്തിൽ നിന്നും ഒരു ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കുകയും അവാർഡ് സ്വന്തമാക്കുകയും ചെയ്യുന്നത്. ഒരേസമയം ആകാംഷയും ഭീതിയും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന വളരെ വ്യതസ്തമായ ആശയം ചിത്രം കൈകാര്യം ചെയ്യുന്നു. 

2018ലാണ് വിഷ്ണു രവി രാജ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച 'ടേപ്പ്' പുറത്തിറങ്ങുന്നത്. ഒരു ചെറുപ്പക്കാരനിലൂടെയും അവൻ താമസിക്കുന്ന വീട്ടിൽ നിന്നും ലഭിക്കുന്ന നി​ഗൂഢതകൾ നിറഞ്ഞ ഒരുകൂട്ടം ടേപ്പുകളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. ഇവ കണ്ടുപിടിച്ചുകഴിയുമ്പോള്‍ ആ വീട്ടില്‍ അരങ്ങേറുന്ന ചില വിചിത്രവും ഭയപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് 'ടേപ്പ്' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. 

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കരണ്‍ നായരാണ്. ആല്‍വിന്‍ ലിന്‍ഡേസാണ് ക്യാമറ.