''നിങ്ങള്‍ അമ്മയാണോ അതോ എന്‍റെ പ്രതിരൂപമോ?... അമ്മ എന്നാല്‍ നിറയെ സ്നേഹമാണ്, ആലിംഗനവും വാത്സല്യവുമാണ്....'' 

മുംബൈ: അഭിനയം മാത്രമല്ല, മനോഹരമായ വാക്കുകള്‍കൊണ്ട് വികാരങ്ങള്‍ കുറിച്ചിടാനാകുമെന്നും തെളിയിച്ചികരിക്കുകയാണ് നടി സാറാ അലിഖാന്‍. അമ്മയാണ് നമ്പര്‍ വണ്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സാറാ കുറിച്ചത്. 

''കണ്ണാടി കണ്ണാടി - നിങ്ങള്‍ അമ്മയാണോ അതോ എന്‍റെ പ്രതിരൂപമോ ? ഞങ്ങള്‍ തമ്മിലുള്ള ഒരേ ഒരു വ്യത്യാസം എനിക്ക് എപ്പോഴും അമ്മയുടെ ശ്രദ്ധ വേണം എന്നതാണ്. മറ്റൊരു കാര്യം അമ്മ എന്നാല്‍ നിറയെ സ്നേഹമാണ്, ആലിംഗനവും വാത്സല്യവുമാണ്....'' സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

View post on Instagram

ഇടക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവയ്ക്കാറുണ്ട്. സൈഫ് അലി ഖാന്‍റെയും അമൃതാ സിംഗിന്‍റെയും മകളായ സാറ 2018 ല്‍ കേദാര്‍നാഥിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രോഹിത് ഷെട്ടിയുടെ സിംബയിലും സാറ വേഷമിട്ടു.

View post on Instagram

ഡേവിഡ് ധവാന്‍റെ കൂലി നമ്പര്‍ 1 റീമേക്കാണ് സാറയുടെ അടുത്ത ചിത്രം. ലവ് ആജ് കല്‍ എന്ന ചിത്രത്തിന്‍റെ റീമേക്കിലും സാറ അഭിനയിക്കുന്നുണ്ട്. വരുണ്‍ ധവാനാണ് നായകന്‍ ഇംത്യാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ആര്യനും രണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

View post on Instagram