മമ്മൂട്ടി രാഷ്‍ട്രീയത്തിലേക്ക് വരുന്നുവെന്ന് പലപ്പോഴും വാര്‍ത്തകളുണ്ടാകാറുണ്ട്. അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് മമ്മൂട്ടി രംഗത്ത് എത്തിയിട്ടുമുണ്ട്. രാഷ്‍ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.  ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിലും, രാഷ്‍ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്ന് മമ്മൂട്ടി വീണ്ടും പറയുന്നു. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

ഒരിക്കലും രാഷ്‍ട്രീയത്തില്‍ അതിയായ താല്‍പര്യം എനിക്ക് ഉണ്ടായിട്ടില്ല. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നുമില്ല- മമ്മൂട്ടി പറയുന്നു. മറ്റുള്ളവരുമായി മത്സരിക്കാനില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടത്- മമ്മൂട്ടി പറയുന്നു. അതേസമയം മാമാങ്കം എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.