Asianet News MalayalamAsianet News Malayalam

ജീവിതം എന്നത് ഒരു ഓട്ടമത്സരം; ഓട്ടം ട്രെയിലർ എത്തി

സാധാരണക്കാരന്റെ ജീവിതത്തെ വളരെ റിലയലിസ്റ്റിക്ആയി അവതരിപ്പിക്കുന്ന സിനിമ എന്ന സൂചനയാണ് ഓട്ടത്തിന്റെ ട്രെയിലർ നൽകുന്നത്. 

Ottam trailer released
Author
Kochi, First Published Feb 24, 2019, 2:34 PM IST

നന്ദു ആനന്ദിനെ നായകനാക്കി നവാഗതനായ സാം സംവിധാനം ചെയ്യുന്ന 'ഓട്ടം' സിനിമയുടെ ട്രെയിലർ ഇറങ്ങി. സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. 

സാധാരണക്കാരന്റെ ജീവിതത്തെ വളരെ റിലയലിസ്റ്റിക്ആയി അവതരിപ്പിക്കുന്ന സിനിമ എന്ന സൂചനയാണ് ഓട്ടത്തിന്റെ ട്രെയിലർ നൽകുന്നത്. ജീവിതത്തിൽ ജയവും തോൽവിയും ഒഴിവാക്കാൻ ആവാത്ത രണ്ടു വശങ്ങൾ ആണെന്ന ആശയമാണ് ഓട്ടത്തിന്റെ ട്രെയിലറിൽ  ഉള്ളത്. 

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്‍. നവാഗതനായ രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ മലയാളത്തില്‍ ആദ്യമായി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രം ആണ് ഓട്ടം. റിയാലിറ്റി ഷോയിലൂടെ സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.

ഇവരെ കൂടാതെ രോഹിണി, അലൻസിയർ, മണികണ്ഠന്‍ ആചാരി, സുധീർ കരമന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മാർച്ച് 8 നു തീയേറ്ററുകളിൽ എത്തും. 

Follow Us:
Download App:
  • android
  • ios