Asianet News MalayalamAsianet News Malayalam

പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം; സുപ്രീംകോടതി വിധിയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്ക് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു വിധ മാനസിക ചാഞ്ചല്യം ഉണ്ടാവില്ല. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി. ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ആണ്. സ്വാമി ഭക്തര്‍ വ്യാകുലപ്പെടരുത്. 

santhosh pandit reaction on sc verdict on women entry in sabarimala and adultery
Author
Kozhikode, First Published Sep 29, 2018, 8:56 AM IST

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്ക് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. യഥാര്‍ത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു വിധ മാനസിക ചാഞ്ചല്യം ഉണ്ടാവില്ല. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി. ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ആണ്. സ്വാമി ഭക്തര്‍ വ്യാകുലപ്പെടരുത്. തെറ്റ് ചെയ്യേണ്ടവര്‍ ചെയ്തു കൊണ്ടേയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇന്ത്യയില്‍ അധികം വൈകാതെ പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാവുമെന്നുള്ള ആശങ്കയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. 

കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാൻ പോയാൽ ചിലപ്പോൾ സദാചാരപോലീസുകാർ തല്ലാം, പ്രശ്നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കണമെന്ന് വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നുമുള്ള വിധിയെക്കുറിട്ട് പണ്ഡിറ്റ് വിശദമാക്കുന്നു. ഒരു ഭാര്യയ്ക്ക് ഭർത്താവില്‍ വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭർത്താവിന് ഭാര്യയിലും വിശ്വാസവും സ്നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാൽ സമാധാനമായ് ജീവിക്കാമെന്നും പണ്ഡിറ്റ് പറയുന്നു.  ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവർ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവർ ചെയ്യില്ല.

വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസമെന്ന് സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു. നാളെ പുരുഷന്മാര്‍ പ്രസവിക്കണമെന്ന് പറഞ്ഞ് വരുമോയെന്നേ അറിയാനുള്ളു. ചിന്ന വീട് സെറ്റപ്പ് ഇനി ധൈര്യമായി നടത്താം എന്നു ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കുന്നു. 


സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ഭാര്യയ്ക്ക് ഭർത്താവില് വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭർത്താവിന് ഭാര്യയിലും വിശ്വാസവും സ്നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാൽ സമാധാനമായ് ജീവിക്കാം.

ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവർ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവർ ചെയ്യില്ല.

കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാൻ പോയാൽ ചിലപ്പോൾ സദാചാരപോലീസുകാർ തല്ലാം , പ്രശ്നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കുക.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോർട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല് ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന 
ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല....തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും, അതിനെ പറ്റി ഒരു യഥാർത്ഥ ഭക്തൻ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല . ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം ...
സ്വാമി ഭക്തർ വ്യാകുലപ്പെടരുത്..

അധികം വൈകാതെ ഇന്ത്യയിലും പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാകുമോ?

(വാൽകഷണം:- . നാളെ പുരുഷന്മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ.... സമത്വം വേണ്ടേ... വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം... ഇനി ധൈര്യമായ "ചിന്ന വീട് " സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റു പറയുവാൻ പറ്റുമോ?പാവം അവിഹിത സീരിയലുകാർ ... പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.' കഷ്ടം' )

Follow Us:
Download App:
  • android
  • ios