യേശുദാസ് പാടിയ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനങ്ങള്‍; വീഡിയോ കാണാം

കൊച്ചി: തരംഗിണി മ്യൂസിക്സിന്‍റെ ഈ വര്‍ഷത്തെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ഇന്ന് പുറത്തിറക്കും. ഗാനഗന്ധവര്‍വ്വന്‍ യേശുദാസാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആലപ്പി രംഗനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള പത്ത് ഗാനങ്ങളാണ് ഇക്കൊല്ലം പുറത്തിറക്കുന്നത്.

36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രംഗനാഥനും യേശുദാസും അയ്യപ്പഭക്തിഗാനങ്ങള്‍ക്കായി ഒന്നിക്കുന്നത്. 120 രൂപയ്ക്ക് പ്രമുഖ മ്യൂസിക് ഷോപ്പുകളില്‍ പുതിയ അയ്യപ്പ ഭക്തിഗാനങ്ങളുടെ സിഡി ലഭിക്കും.

Video Top Stories