തിരുവനന്തപുരം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആദരവൊരുക്കി ഒരു കൂട്ടം ടെക്കിക്കൾ ഒരുക്കിയ ട്രിബ്യൂട്ട് വീഡിയോ ശ്രദ്ധേയമാകുന്നു. കവല എന്ന യൂട്യൂബ് ചാനലിലാണ് മലയാളിയുടെ ദൈനംദിന ജീവതത്തിൽ മോഹൻലാൽ സിനിമകൾ ചെലുത്തുന്ന സ്വാധീനം രസകരമായി അവതരിപ്പിക്കുന്ന ഈ വീഡിയോ റിലീസായിരിക്കുന്നത്. 

മെയ് 21-നായിരുന്നു സൂപ്പർതാരത്തിൻ്റെ അറുപതാം പിറന്നാൾ. ലോക്ക് ഡൗൺ മൂലം മോഹൻലാൽ ചെന്നൈയിൽ കുടുങ്ങിയതിനാൽ പ്രത്യേകം ആഘോഷപരിപാടികളൊന്നും ഇല്ലായിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സമൂഹമത്തിൻ്റെ വിവിധ തുറകളിലുള്ളവരടക്കം ലക്ഷക്കണക്കിനാളുകളാണ് സൂപ്പ‍ർ താരത്തിന് പിറന്നാളാശംസകൾ നേ‍ർന്നത്. ട്വിറ്ററിലടക്കം ലാലിനുള്ള പിറന്നാൾ ആശംകൾ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇ‌ടം നേടി.