ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനുള്ള കരളിന്റെ കഴിവിനെ നശിപ്പിക്കുമെന്ന് പഠനം. ജങ്ക് ഫുഡ്, മധുര പാനീയങ്ങൾ എന്നിവ കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകുന്നതിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. 

ഐസ്ക്രീം, സോഡ, കേക്ക്, ബിസ്കറ്റ് തുടങ്ങിയവയിലെ മധുരം (ഫ്രക്ടോസ്) കുട്ടികളിൽ മാരകമായ കരൾരോഗങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രൊ.സി. റൊണാൾഡ് കാൻ പറയുന്നത്. ചെറുപ്പത്തിലേ തന്നെ ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകുന്നു. 

മദ്യത്തിന്റേതിനു സമാനമായ ഐസ്ക്രീമിലുള്ള സംയുക്തം അർബുദം, പക്ഷാഘാതം, ഹൃദയരോഗങ്ങൾ എന്നിവയും ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറയുന്നു. ഉയർന്ന അളവിൽ ഫ്രക്ടോസ് കോൺ സിറപ്പാണ് മധുരപാനീയങ്ങളിലും മറ്റ് പ്രോസസ്ഡ് ഫുഡുകളിലും ഉപയോഗിക്കുന്നത്. 

ഉയർന്ന ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ പലതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും. 

ചില ഭക്ഷണങ്ങള്‍ കരള്‍ രോഗം വരാന്‍ കാരണം ആകുന്നു. അത്തരത്തിലുളള ഒരു ഭക്ഷണമാണ് സംസ്കരിച്ച ഇറച്ചി. ഇറച്ചി എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാല്‍ ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നത്. സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് കരള്‍ രോഗത്തിന് കാരണമാകുന്നത്.