Health Tips : പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ദഹനനാളത്തിൽ നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ബീറ്റാ-ഗ്ലൂക്കൻ സഹായിക്കുന്നു. ഓട്‌സിന് എൽഡിഎൽ (മോശം) കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. പ്രാതലിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുക. ഓട്സ് പുട്ട്, ഓട്സ് ദോശ, ഓട്സ് ഉപ്പുമാവ് ഇങ്ങനെ പല വിഭവങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം.
ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകളുടെയും പ്രോട്ടീന്റെയും ഉറവിടമാണ് ഓട്സ്. ഓട്‌സിൽ വലിയ അളവിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഒരു തരം ലയിക്കുന്ന നാരുകളാണ് അവ. ബീറ്റാ-ഗ്ലൂക്കൻ ഭാഗികമായി വെള്ളത്തിൽ ലയിക്കുകയും കുടലിൽ കട്ടിയുള്ളതും ജെൽ പോലെയുള്ളതുമായ ലായനി ഉണ്ടാക്കുകയും ചെയ്യുന്നു.
ദഹനനാളത്തിൽ നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ബീറ്റാ-ഗ്ലൂക്കൻ സഹായിക്കുന്നു. ഓട്‌സിന് എൽഡിഎൽ (മോശം) കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഓട്‌സ്, ബാർലി എന്നിവയിലെ ബീറ്റാ-ഗ്ലൂക്കൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.
ഓട്‌സിൽ അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. മറ്റ് ധാന്യങ്ങളിൽ അവ കാണുന്നില്ല. ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾക്ക് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാൻ കഴിയും.
ഓട്‌സ് ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഏകദേശം 4 ഗ്രാം ഫൈബർ നൽകുന്നു. ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നത് ക്രമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
ഉയർന്ന കൊളസ്ട്രോൾ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?