പുരുഷന്മാരിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്തായിരിക്കും. നിറമാണോ, കണ്ണാണോ, അതോ മുടിയാണോ ഏതായിരിക്കും. സ്ത്രീകളെ പുരുഷന്മാരിലേക്ക് ആകർഷിക്കുന്നത് എന്തായിരിക്കും എന്നതിനെ പറ്റി അടുത്തിടെ ഒരു കൂട്ടം ഗവേഷകർ രസകരമായ പഠനം നടത്തി. 

പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾക്ക് ഒരു കൂട്ടം പുരുഷന്മാരുടെ മുഖം കാണിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് ഒരുപോലുള്ള ചോദ്യങ്ങളും നൽകി. മിക്ക സ്ത്രീകളും തിരഞ്ഞെടുത്തത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു പുരുഷമുഖമായിരുന്നു. അതിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്താണെന്നും ഗവേഷകർ കണ്ടെത്തി.

ചതുരാകൃതി പോലെ തോന്നിക്കുന്ന കീഴ്ത്താടിയുടെ ഒരു ഭാഗമായിരുന്നു മിക്ക സ്ത്രീകളെയും ആകർഷിച്ചതെന്ന് പഠനത്തിൽ പറയുന്നു. താടി തന്നെയായിരുന്നു മിക്ക സ്ത്രീകളും ഇഷ്ടപ്പെട്ടതെന്നും ​ഗവേഷകർ പറയുന്നു. കാഴ്ച്ചയിൽ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളിയാക്കാൻ സ്ത്രീകൾ ആ​ഗ്രഹിക്കുന്നതെന്നും ​​ഗവേഷകർ പറയുന്നു. സൈക്കോളജിക്കൽ സയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങൾ വന്നത്.