രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്റർ അങ്കണത്തിൽ  സംഗീത സന്ധ്യ അരങ്ങേറും .ഡിസംബർ എട്ടു മുതൽ പതിമൂന്നു വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാൻ വിവിധ ബാൻഡുകൾ എത്തുന്നത്.അകാലത്തിൽ പൊലിഞ്ഞ  വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ  ദ ബിഗ് ബാൻഡ്  ഉൾപ്പടെ അഞ്ചു ബാൻഡുകളാണ് സംഗീത നിശയിൽ പങ്കു ചേരുക.