Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്കെയില്‍ ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചു

കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ്  ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://iffk.in/  യില്‍ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

IFFK2018 shedule
Author
Thiruvananthapuram, First Published Dec 10, 2018, 2:26 PM IST

കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ്  ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://iffk.in/  യില്‍ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന് (തിങ്കള്‍) 3 ന് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15 ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11 ന് രാത്രി 8 ന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും 9.30 ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12 ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി 8 ന് എല്‍ എയ്ഞ്ചലും രാത്രി 10.30 ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും. ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12 ന് 3.15 ന് ദി റെഡ് ഫല്ലാസും സ്‌ക്രീന്‍ രണ്ടില്‍ 6 ന് ഡാര്‍ക്ക് റൂമും ശ്രീപത്മനാഭയില്‍ വൈകിട്ട് 6 ന് ദി പോയ്‌സനസ് റോസും രാത്രി 10.15 ന് എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13 ന് 3.15 ന് കലാഭവനില്‍ മത്സര ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രദര്‍ശനമുണ്ടാകും.

Follow Us:
Download App:
  • android
  • ios