'പാകിസ്ഥാൻ ജാഗ്രതൈ, ഭീകരതയെ നേരിടാൻ ഞങ്ങൾ സജ്ജരാണ്' എന്ന് നിയമന ഉത്തരവ് കൈപ്പറ്റിയ നൂർ ജഹാൻ അക്തർ ആത്മവിശ്വാസത്തോടെ പറഞ്ഞത്. അതിർത്തി പ്രദേശമായ പൂഞ്ചിൽ വളർന്ന മെഹ്‌റീനും ഇതേ നിശ്ചയദാർഢ്യം പങ്കുവെക്കുന്നു. കുട്ടിക്കാലം മുതൽ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയുടെ ദുരന്തങ്ങൾ നേരിട്ട് കണ്ടവളാണ് താനെന്ന് മെഹ്‌റീൻ പറഞ്ഞു
ശ്രീനഗർ: ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ മുൻനിരയിൽ കോട്ട കെട്ടാൻ ജമ്മു കശ്മീരിലെ പെൺപട ഒരുങ്ങുന്നു. മുൻകാലങ്ങളിൽ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലേക്കോ മറ്റ് സർക്കാർ ജോലികളിലേക്കോ പോകാൻ ആഗ്രഹിച്ചിരുന്ന ജമ്മു കശ്മീരിലെ യുവതികൾ ഇന്ന് രാജ്യരക്ഷയ്ക്കായി കാക്കി അണിയാൻ കൂട്ടത്തോടെ മുന്നോട്ടു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയിൽ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റിയ 100 പേരിൽ 60 ശതമാനവും സ്ത്രീകളായിരുന്നു.
'പാകിസ്ഥാൻ ജാഗ്രതൈ, ഭീകരതയെ നേരിടാൻ ഞങ്ങൾ സജ്ജരാണ്' എന്ന് നിയമന ഉത്തരവ് കൈപ്പറ്റിയ നൂർ ജഹാൻ അക്തർ ആത്മവിശ്വാസത്തോടെ പറഞ്ഞത്. അതിർത്തി പ്രദേശമായ പൂഞ്ചിൽ വളർന്ന മെഹ്‌റീനും ഇതേ നിശ്ചയദാർഢ്യം പങ്കുവെക്കുന്നു. കുട്ടിക്കാലം മുതൽ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയുടെ ദുരന്തങ്ങൾ നേരിട്ട് കണ്ടവളാണ് താനെന്ന് മെഹ്‌റീൻ പറഞ്ഞു- 'ഭീകരർ അതിർത്തി കടന്ന് വരുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. സേനയുടെ ഭാഗമാകുന്നതിലൂടെ സ്വന്തം ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം'- മെഹ്‌റീൻ വ്യക്തമാക്കി.
മറ്റൊരു ഉദ്യോഗസ്ഥയായ ഇഫ്ര മുഷ്താഖ് മാലിക്കിനെ സംബന്ധിച്ച് രാജ്യസേവനം പാരമ്പര്യമാണ്. തന്റെ ബന്ധുക്കളിൽ പലരും പൊലീസിലാണെന്ന് വ്യക്തമാക്കിയ ഇഫ്ര, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഈ എലൈറ്റ് ഫോഴ്‌സിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ പോലും തങ്ങൾ തയ്യാറാണെന്നാണ് ഒരേസ്വരത്തിൽ ഇവരെല്ലാം പറയുന്നത്.
ഏറെ ത്യാഗങ്ങളുടെ ചരിത്രമുള്ള സേനയിലേക്കാണ് പുതുതായി എത്തിയവർ കടന്നു വരുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഓർമിപ്പിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജമ്മു കശ്മീർ പൊലീസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ധീരതയുടെയും പൊതുജന വിശ്വാസത്തിന്‍റെയും പ്രതീകമായ ഈ സേനയുടെ പാരമ്പര്യം അതേ പ്രതിബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബാച്ചിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
