ജലന്ധ‍ർ: ലോക്ഡൗൺ കാരണം പഞ്ചാബിൽ കുടുങ്ങി പോയ ഭൂട്ടാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി. ഇവർക്ക് മടങ്ങി പോകാൻ അനുമതി ലഭിച്ചതായി പഞ്ചാബ് സർക്കാർ അറിയിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഹോസ്റ്റലിൽ കുടുങ്ങി കിടക്കുന്ന 134 ഭൂട്ടാനീസ് വിദ്യാർത്ഥികൾക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയതായി പഞ്ചാബ് സർക്കാർ അറിയിച്ചിരിക്കുന്നത് .ഭൂട്ടാൻ സർക്കാരിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ മടങ്ങുക.