മഹാമാരിയില്‍ മരണം 36000 കടന്നു, ഇന്ത്യയില്‍ 1100 ഓളം രോഗികള്‍, കേരളത്തില്‍ 32 പേർക്ക് കൂടി രോഗബാധ| Live

Coronavirus update one more covid death in india

കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. പശ്ചിമബംഗാളിലാണ് ഒരാൾ മരിച്ചത്

11:23 PM IST

കൊവിഡ്: 50 മുതൽ 75 ശതമാനം വരെ വേതനം വെട്ടിക്കുറച്ച് തെലങ്കാന

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ. എല്ലാവരുടെയും ശമ്പളം 50 ശതമാനം മുതൽ 75 ശതമാനം വരെ വെട്ടിക്കുറച്ചു. പെൻഷനും വെട്ടിക്കുറച്ചു.സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെൻഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60% കുറവ് വരുത്തിയിട്ടുണ്ട്

9:56 PM IST

ലോകത്ത് കൊവിഡ് മരണം 36000 കടന്നു

ലോകത്ത് കൊവിഡ് മരണം 36000 കടന്നു. രോഗബാധിതർ  ഏഴരലക്ഷം കവിഞ്ഞു.

9:53 PM IST

ദില്ലിയില്‍ ഇന്നുമാത്രം 25 കൊവിഡ് കേസുകള്‍

ദില്ലിയിൽ ഇന്ന് മാത്രം റിപ്പോർട്ട്‌ ചെയ്തത് 25 കൊവിഡ് 19 പോസിറ്റീവ് കേസുകൾ . നിലവിൽ 97 പേർ ചികിത്സയിലുണ്ടന്ന് ദില്ലി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

8:28 PM IST

അതിർത്തി അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടിയില്ല, കാസർകോട് രണ്ട് പേർ കൂടി മരിച്ചു

മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ വന്നതോടെ കാസർകോട് രണ്ട് പേർ കൂടി മരിച്ചു. കർണ്ണാടകം അതിർത്തി തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് രണ്ട് ജീവനുകൾ കൂടി നഷ്ടമായത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്

8:13 PM IST

രാജ്യത്തിന്റെ വളർച്ച കുറയും, റേറ്റിം​ഗ് ഏജൻസിയുടെ റിപ്പോർട്ട്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യം ലോക്ക് ഡൗണിലായിരിക്കെ, ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ് -റാ) 2020-21 സാമ്പത്തിക വർഷത്തിൽ (എഫ്‌വൈ 21) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം 3.6 ശതമാനമായി കുറച്ചു. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. COVID-19 ന്റെ വ്യാപനവും ഏപ്രിൽ 14 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും മിക്ക സാമ്പത്തിക -വാണിജ്യ പ്രവർത്തനങ്ങളെയും തകർക്കുമെന്ന് ഏജൻസി ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു

8:13 PM IST

നിസാമുദ്ദീനിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ്

ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഈ പരിപാടിയിൽ 200 ഓളം പേർ പങ്കെടുത്തിരുന്നു. മർകസിനും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇരുന്നൂറോളം പേരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്

7:29 PM IST

പ്രവാസികളുടെ വിയര്‍പ്പിന്‍റെ കാശിലാണ് കഞ്ഞികുടിച്ചിരുന്നതെന്ന് മറക്കണ്ട; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ലോകത്ത് മുഴുവന്‍ പടര്‍ന്നുപിടിച്ചതാണ്. അതിന് പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളത്തിലുള്ളവര്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും അത് മറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

7:27 PM IST

സ്റ്റാഫിന് കൊവിഡ് ; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ക്വാറന്‍റൈനില്‍

കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവിനെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും

7:18 PM IST

വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി

കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.

6:53 PM IST

തിരുവനന്തപുരത്തെ രോഗിയുടെ സ്ഥിതി മോശം

തിരുവനന്തപുരത്തെ രോഗിയുടെ സ്ഥിതി മോശമാണെന്ന് മുഖ്യമന്ത്രി. വൃക്കകൾ തകരാറായതിനാൽ ഡയാലിസിസ് നടത്തുന്നുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ആകുന്നില്ല. 

6:49 PM IST

കാസർകോട് സാമൂഹ്യ വ്യാപനം ഉണ്ടെന്ന് ഇപ്പോഴും പറയാൻ ആകില്ല

കാസർകോട് സാമൂഹ്യ വ്യാപനം ഉണ്ടെന്ന് ഇപ്പോഴും പറയാൻ ആകില്ലെന്ന് മുഖ്യമന്ത്രി

6:42 PM IST

പ്രവാസികൾ നാടിന്‍റെ നട്ടെല്ല്

പ്രവാസികളോട് പ്രത്യക വികാരം കാണിക്കരുത്. ലോകത്താകെ പടരുന്ന രോഗം ആണിത്. ഒരു വ്യക്തിയെ കുറ്റപ്പെടുത്താൻ ആകില്ല. മണലാരണ്യത്തിൽപ്രവാസികൾ വിയർപ്പ് ഒഴിക്കിയതു കൊണ്ടാണ് നാം ഇവിടെ കഞ്ഞി കുടിച്ചിരുന്നത് ഇത് മറക്കാൻ പാടില്ല. പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി.

6:36 PM IST

ഇപ്പോൾ അപേക്ഷ ക്ഷണിക്കാൻ പാടില്ല

അടുത്ത അധ്യയന വർഷം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി. ചില സ്കൂളുകൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചതായി അറിയുന്നു ഇത് ഇപ്പോൾ പാടില്ല.

6:32 PM IST

പേ ചാനൽ നിരക്ക് ഒഴിവാക്കണ

പേ ചാനൽ നിരക്ക് ഒഴിവാക്കണമെന്ന് ചാനൽ മേധാവിമാരോട്  അഭ്യർത്ഥിക്കുന്നുതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

6:32 PM IST

ആനകൾക്ക് പട്ട ഉറപ്പാക്കും

ആനകൾക്ക് പട്ട ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. 

6:28 PM IST

താമസം ഒരുക്കണം

കോവിഡ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാർക്കും ആശുപത്രികൾക്കടുത്ത് ഹോട്ടലിൽ താമസം ഒരുക്കണം.

6:26 PM IST

ചരക്ക് നീക്കം മൂന്നായി ക്രമ പെടുത്തും

ചരക്ക് നീക്കം മൂന്നായി ക്രമപ്പെടുത്തും.മരുന്ന്, എൽപിജി എന്നിവ അടങ്ങുന്ന ഒന്നാം വിഭാഗം, പഴം പച്ചക്കറി രണ്ടാം വിഭാഗം, മറ്റ് അവശ്യ സാധനങ്ങൾ മൂന്നാം വിഭാഗം. അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകൾ സംസ്ഥാനത്തും അന്തർ സംസ്ഥാനത്തും ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം. 

6:26 PM IST

അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി

അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇതൊഴിവാക്കും.

6:25 PM IST

ചാർജ്ജ് കൈമാറ്റം നടന്നില്ലെങ്കിലും വിരമിച്ചതായി കണക്കാക്കും.

മാർച്ച് 31 ന് വിരമിക്കുന്നവർക്ക് സാധാരണ നിലയ്ക്ക് യാത്രക്ക് പ്രശ്നമുണ്ട്. വിരമിക്കുന്നവർ ചാർജ്ജ് കൈമാറാൻ ഓഫീസിലെത്തേണ്ടതുണ്ട്. അതിന് പ്രായോഗികമായ വിഷമമുണ്ട്. ഔപചാരികമായ ചാർജ്ജ് കൈമാറ്റം നടന്നില്ലെങ്കിലും അത്തരക്കാർ വിരമിച്ചതായി കണക്കാക്കും.

6:23 PM IST

ആദിവാസികൾക്ക് ഭക്ഷണം ഉറപ്പാക്കും

ഉൾവനത്തിലെ ആദിവാസികൾക്ക് ഭക്ഷണം ഉറപ്പാക്കും. ഉൾവനത്തിൽ താമസിക്കുന്നവരുടെ ഉൽപ്പന്നം വാങ്ങാനും അവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനും എസ്സി എസ്ടി വകുപ്പും വനം വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

6:19 PM IST

പൊലീസുകാർക്ക് ബുദ്ധിമുട്ട് അറിയിക്കാൻ കൺട്രോൾ റൂം

പൊലീസുകാർക്ക് തങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാൻ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം ഒരുക്കി. ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

6:18 PM IST

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ സായുധസേനാ എഡിജിപിയെ നിയമിച്ചു

"സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്ന പൊലീസുകാർ കഠിന സാഹചര്യത്തിൽ ജോലി ചെയ്യുകയാണ്. കടുത്ത വെയിലിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ സായുധസേനാ എഡിജിപിയെ നിയമിച്ചു. ജോലി സമയം, ആരോഗ്യം, മാസ്ക്, കൈയ്യുറ എല്ലാം ഉറപ്പാക്കുന്നത് അദ്ദേഹമായിരിക്കും" - മുഖ്യമന്ത്രി

6:16 PM IST

ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാർഡുകൾ

ക്യാമ്പുകൾ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാർഡുകളെ നിയമിച്ചു. സർക്കാർ നിലപാടുകൾ ഇവർ വിശദീകരിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിൽ നൽകുന്ന സന്ദേശം അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കും.

6:11 PM IST

പായിപ്പാട് സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

കേരളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറിയത് ടാറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാനായി. ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചതായാണ് പ്രാഥമികമായി കാണാൻ സാധിക്കുന്നത് പൊലീസിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

Read more at: അതിഥി തൊഴിലാളികളുടെ പ്രതിഷേധം: കേരളത്തെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി
 
6:07 PM IST

പായിപ്പാട് വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവരുടെ ഭക്ഷണം അവർക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സാധിച്ച് കൊടുക്കാൻ നടപടിയെടുത്തു. 

6:04 PM IST

15 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരകിച്ചതിൽ 15 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ എന്ന് മുഖ്യമന്ത്രി. മറ്റ് 17 പേർ വിദേശത്ത് നിന്ന് വന്നവർ

6:04 PM IST

കാസർകോട് 17 പേർക്ക് കൂടി കൊവിഡ് 19

കാസർകോട് ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ 11 പേർക്കും, വയനാട് ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

6:03 PM IST

സംസ്ഥാനത്ത് ഇന്ന് 32 കേസുകൾ കൂടി

സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 
 
6:00 PM IST

മുംബൈയിൽ വീണ്ടും കൊവിഡ് മരണം

മുംബൈയിൽ വീണ്ടും കൊവിഡ് മരണം. 80 വയസുകാരനാണ് മരിച്ചത്.

5:45 PM IST

കർണാടകത്തിൽ ഇന്ന് അ‌‌‌ഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കർണാടകത്തിൽ ഇന്ന് 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഞ്ചൻകോഡ് ഫർമസ്യൂട്ടിക്കൽ കമ്പനിയിലെ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

5:39 PM IST

തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങളുമായി ബാങ്കേഴ്സ് സമിതി

ബാങ്കിലെ തിരക്കു നിയന്ത്രിക്കാൻ ക്രമീകരണങ്ങളുമായി സംസ്ഥാന ബാങ്കേഴ്സ് സമിതി. വിവിധ ക്ഷേമ പെൻഷനുകൾ അക്കൗണ്ടിൽ സുരക്ഷിതമായിരിക്കും. പണം പിൻവലിച്ചില്ലെങ്കിൽ ഗഡുക്കൾ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും ബാങ്കേഴ്സ് സമിതി.

4:59 PM IST

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

കോവിഡ്‌ 19ന്‍റെ പശ്ചാത്തലത്തിൽ പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ജൂൺ 19 വരെയാണ് നീട്ടിയത്. 

4:27 PM IST

ബറേലിയിൽ നടന്നത് തെറ്റായ നടപടി

ബറേലിയിൽ നടന്നത് തെറ്റായ നടപടിയെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരത്തിൽ സാനിറ്റൈസേഷൻ നടത്താൻ നിർദ്ദ‌േശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

4:23 PM IST

സമൂഹ വ്യാപനം ഇല്ല

രാജ്യത്ത് സമൂഹ വ്യാപനം ഇപ്പോഴുമില്ലെന്ന് ആരോഗ്യമന്ത്രാലയം. ഇതിന്‍റെ സാഹചര്യം ഉണ്ടെങ്കിൽ മറച്ചു വയ്ക്കില്ലെന്നും ആരോഗ്യമന്ത്രാലയം. 

4:13 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണമെന്ന് ആരോഗ്യമന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ 92 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം,  ആകെ മരണം 29എന്നും കേന്ദ്രം. 38,000ത്തിലധികം പരിശോധനകൾ നടത്തി. 99 പേരുടെ രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം.

4:10 PM IST

കൊവിഡ് 19നെ പിടിച്ചു നിറുത്താനായെന്ന് ആരോഗ്യമന്ത്രാലയം

 മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 പടരുന്നത് പിടിച്ചു നിറുത്താനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളുടെ സഹകരണത്തിലാണ് ഇതു സാധ്യമായതെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ. 

3:57 PM IST

റാന്നി സ്വദേശികൾ ആശുപത്രി വിട്ടു

കൊവിഡ് രോഗം ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു. ആദ്യ ഘട്ടത്തിൽ അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റെന്ന് കുടുംബം. ആശുപത്രിയിൽ ഇവർക്ക് ഊഷ്മളമായ യാത്ര അയപ്പ്.

3:27 PM IST

വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

അതിഥി തൊഴിലാളികൾക്ക് നിലമ്പൂരിൽ നിന്നും ട്രെയിൻ ഉണ്ടന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര, തുവ്വക്കുന്നു വീട്ടിൽ ഷെരീഫ് ആണ് അറസ്റ്റിലായത്. ഇയാളാണ്  ഇന്നലെ അറസ്റ്റിലായ ഷാക്കിറിനോട് ഇങ്ങനെ ചെയ്യാൻ ഫോൺ മുഖേന നിർദേശം നൽകിയത്. ഷെരീഫ് മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ്

3:26 PM IST

കര്‍ണാടക അതിര്‍ത്തി അടച്ചതില്‍ ഹൈക്കോടതി ഇടപെടല്‍

കര്‍ണാടക അതിര്‍ത്തി അടച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്തുയരണമെന്ന് കേരള ഹൈക്കോടതി. മഹാമാരിയെ  ചെറുക്കുന്നതിന്‍റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ചരക്കു നീക്കവും ചികിത്സാ സേവനവും അവശ്യസർവ്വീസാണെന്നും ചരക്കു നീക്കത്തിന് മുന്തിയ പരിഗണ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ ഒരു ദിവസത്തെ സാവകാശം തേടി. 

2:16 PM IST

നയതന്ത്രപ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കും

എല്ലാ രാജ്യങ്ങളിലെയും ഇന്ത്യൻ നയതന്ത്രപ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കും. വൈകീട്ട് 5 മണിക്ക് വീഡിയോ കോൺഫറസിംഗ് വഴിയാണ് അംബാസിഡർമാരുമായി സംസാരിക്കുക. 

2:11 PM IST

പൂനെയിൽ കൊവിഡ് മരണം

പൂനെയിൽ കൊവിഡ് മരണം. 52 കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഒമ്പതാം മരണമാണ് ഇത്. പൂനെയിൽ ആദ്യത്തേതും.

2:00 PM IST

ലോകത്ത് കോവിഡ് മരണം 34000 കടന്നു

ലോകത്ത് കോവിഡ് മരണം 34000 കടന്നു. ആകെ മരണം 34007 ആയി. 

1:52 PM IST

വനംവകുപ്പിൻ്റെ വാഹനം വിട്ടു നൽകും

ആദിവാസികൾക്ക് ഉത്പന്നങ്ങൾ കൊണ്ട് വരാനും ഭക്ഷ്യസാധനങ്ങൾ എത്തിക്കാനും വനംവകുപ്പിൻ്റെ വാഹനം വിട്ടു നൽകും.

1:50 PM IST

ഒരു മലയാളി നഴ്സിന് കൂടി കൊവിഡ്

മുംബൈയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഇതോടെ രണ്ടായി. ഇരുവരും മുംബൈ ജസ് ലോക് ആശുപത്രിയിലാണ്. 

1:42 PM IST

തൊഴിലാളികളുടെ തിരിച്ച് പോക്ക് വിഷയത്തിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ്

തൊഴിലാളികളുടെ തിരിച്ചുപോക്ക് വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സംഭവത്തിൽ കേന്ദ്രത്തോട് കോടതി റിപ്പോർട് തേടി

1:39 PM IST

ഉപറോഡുകളിലൂടെ ഉള്ള ഗതാഗതം നിർത്തും

പത്തനംതിട്ടയിൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഉപറോഡുകളിലൂടെ ഉള്ള ഗതാഗതം നിർത്തുമെന്ന് മന്ത്രി രാജു. വാഹനങ്ങൾ കൂടുതൽ വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കുമെന്നും മന്ത്രി. 
 
1:30 PM IST

ലോകത്ത് കൊവിഡ് മരണം 34000 ആയി

ലോകത്ത് കോവിഡ് മരണം 34000 ആയി, ആകെ രോഗം ബാധിച്ചവർ 7,23,732

12:44 PM IST

വിചാരണ തടവുകാർക്ക് ജാമ്യം

ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട എല്ലാ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ആണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ ഇടക്കാല ജാമ്യം റദ്ദാകും. സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടാകില്ല. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ  ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. 

12:43 PM IST

ജാപ്പനീസ് ഹാസ്യ താരം കെൻ ഷിമുറ കോവിഡ് ബാധിച്ചു മരിച്ചു

ജാപ്പനീസ് ഹാസ്യ താരം കെൻ ഷിമുറ കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മാർച്ച് 20 മുതൽ ടോക്യോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

12:37 PM IST

തമിഴ്‍നാട്ടിൽ 17 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 67 ആയി. 

12:18 PM IST

കർണ്ണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ. മംഗലാപുരം- കാസർകോഡ് അതിർത്തി അടിയന്തിര സേവനങ്ങൾക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് കാസർകോട് എംപി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

12:18 PM IST

സാലറി ചലഞ്ചുമായി സഹകരിക്കാമെന്ന് ചെന്നിത്തല

സാലറി ചലഞ്ചുമായി സഹകരിക്കാമെന്നാണ് സമീപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തെ ശമ്പളം എന്നതിൽ ഇളവ് വേണമെന്നും ചെന്നിത്തല. 
Read more at: വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസർക്കാർ; സഹകരിക്കാമെന്ന് ചെന്നിത്തല ...

12:15 PM IST

സാമ്പത്തിക വർഷ കാലാവധി 3 മാസത്തേക്ക് കൂടി നീട്ടണം

കർണ്ണാടക അതിർത്തി പ്രശ്നം വേഗം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല. സാമ്പത്തിക വർഷ കാലാവധി 3 വർഷത്തേക്ക് നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

12:10 PM IST

സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് തിരുവ‌ഞ്ചൂർ

കമ്മ്യൂണിറ്റി കിച്ചണിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം ചെലവാക്കണം എന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മാർച്ച് മാസത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ കയ്യിൽ പണമില്ല.  പ്രായോഗികമായ തീരുമാനമല്ല സർക്കാർ പറയുന്നതെന്ന് തിരുവഞ്ചൂർ. അടിയന്തരമായി തുക സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  നൽകണമെന്ന് തിരുവ‌ഞ്ചൂർ ആവശ്യപ്പെട്ടു. 

12:08 PM IST

പായിപ്പാട് സംഭവം ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

പായിപ്പട് സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചന എന്തുകൊണ്ട് ഇൻ്റലിജസ് മനസിലാക്കിയില്ലെന്നും ഇത് വലിയ ഇന്‍റലിജൻസ് വീഴ്ചയാണെന്നും ചെന്നിത്തല. തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും,ഇതിനായി സർക്കാ‍ർ ഇടപെടണമെന്നും ചെന്നിത്തല

11:48 AM IST

തമിഴ്നാട്ടിൽ ബഫർ സോണുകൾ

തമിഴ്നാട്ടിൽ കൊവിഡ് സ്ഥരീകരിച്ചവരുടെ വീടും പ്രദേശവും ബഫർ സോണായി പ്രഖ്യാപിച്ചു. വീടുകൾക്ക് ചുറ്റം എട്ടു കിലോമീറ്ററാണ് ബഫർ സോൺ. ഈ പ്രദേശങ്ങളിൽ 50 വീടുകൾക്ക് ഒരു സന്നദ്ധ പ്രവർത്തകനെന്ന നിലയിൽ പരിശോധന നടത്തും. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കും.

11:43 AM IST

ഗുജറാത്തിൽ വീണ്ടും കൊവിഡ് മരണം

ഗുജറാത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസുകാരിയാണ് രോഗം ബാധിച്ച് മരിച്ചത്. ഭാവ്നഗറിലെ ജെസാർ ഗ്രാമത്തിലാണ് മരണം നടന്നത്. ഭാവ്നഗറിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

11:42 AM IST

ആദിത്യനാഥ്‌ നോയിഡ സന്ദർശിക്കും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 12 മണിയോടെ നോയിഡ സന്ദർശിക്കും. ദില്ലിയിൽ നിന്ന് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസ്സിലാക്കാനാണ് സന്ദർശനം. 

11:24 AM IST

സൗജന്യ റേഷൻ വിതരണം മറ്റന്നാൾ മുതൽ

സൗജന്യ റേഷൻ വിതരണം മറ്റന്നാൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി. 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറ‍ഞ്ഞത് വെല്ലുവിളിയാണെന്നും മന്ത്രി, ഇത് മറികടക്കാൻ ശ്രമിക്കുന്നു.

Read more at: സംസ്ഥാന സര്‍ക്കാറിന്‍റെ സൗജന്യ റേഷന്‍ മറ്റന്നാൾ മുതല്‍ ആരംഭിക്കും ...

11:18 AM IST

'ഭക്ഷ്യധാന്യം ഏപ്രിൽ മാസത്തേക്ക് സംഭരിച്ച് കഴിഞ്ഞു'

കേരളത്തിന് ഏപ്രിൽ മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞുവെന്ന് മന്ത്രി പി തിലോത്തമൻ. വരുന്ന 2 മാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കുമെന്ന് മന്ത്രി. കേന്ദ്ര തീരുമാനപ്രകാരം മുൻഗണന വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കും. 

11:11 AM IST

കേരളത്തിൽ നിന്ന് പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തി

കേരളത്തിൽ നിന്ന് പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തി. മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലേക്ക്, നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയത്. 
 
11:11 AM IST

പെൻഷൻ വാങ്ങാൻ ബാങ്കുകളിൽ വൻ തിരക്ക്

പെൻഷൻ വാങ്ങാൻ ബാങ്കുകളിൽ വൻ തിരക്ക്. എല്ലാ ബാങ്കുകൾക്കു മുന്നിലും നിയന്ത്രണം ലംഘിച്ച് വൻനിര.

Read more at: പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വൻനിര; വയോധികർ അടക്കം തിക്കിത്തിരക്കുന്നു ...

11:09 AM IST

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടുന്ന കാര്യത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നു. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്ന് സർക്കാർ. ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടു.

10:57 AM IST

വൈദ്യുതി വിച്ഛേദിച്ചു

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ വൈദ്യുതി വിച്ഛേദിച്ച് വീട്ടുടമസ്ഥൻ. 40 പേർ താമസിക്കുന്ന വീടിൻ്റെ വൈദ്യുതി ആണ് വിച്ഛേദിച്ചത്. പൊലീസും നഗര സഭാ അധികൃതരും സ്ഥലത്തെത്തി.

10:57 AM IST

പൊലീസിനെ പിന്തുണച്ച് കടകംപള്ളി

പൊലീസിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി. ഒന്ന് കടുപ്പിച്ച് സംസാരിച്ചാൽ പൊലീസ് അതിക്രമമായി വിമർശിക്കുന്നു. 

10:55 AM IST

പോത്തൻകോട് സ്വദേശിക്ക് രോഗം ഏങ്ങനെ പിടിപെട്ടുവെന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് എങ്ങനെ രോഗം വന്നുവെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കാസര്‍കോട് , ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങിൽ ഇയാള്‍ സംബന്ധിച്ചിരുന്നു . ഇയാള്‍ക്ക് ഒരു പരിശോധന കൂടി ആവശ്യമെന്നും മന്ത്രി .

Read more at: പോത്തൻകോട് സ്വദേശിക്ക് കൊവിഡ് കിട്ടിയത് എങ്ങനെയെന്ന് വ്യക്തതയില്ല; കടകംപള്ളി സുരേന്ദ്രൻ ...

10:53 AM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1071 ആയി

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1071 ആയി. ഇത് വരെ 29 മരണം. 

10:48 AM IST

മലയാളി നഴ്സിന് കൊവിഡ്

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിന് കൊവിഡ്. മലയാളികള്‍ അടക്കം സഹപ്രവര്‍ത്തകരെ ഐസൊലേറ്റ് ചെയ്തു.

Read more at:  മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: മലയാളികൾ അടക്കമുള്ള സഹപ്രവർത്തകർ നിരീക്ഷണത്തിൽ ...

10:44 AM IST

തിരുവനന്തപുരത്ത് 9 പേർ ചികിത്സയിൽ

തിരുവനന്തപുരത്ത് 9 പേർ ചികിത്സയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് സ്വദേശിക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്നും കടകംപള്ളി. പോത്തൻകോട് സ്വദേശി രണ്ട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു
 
10:39 AM IST

ദില്ലിയിൽ പ്രത്യേക കൊവിഡ് ആശുപത്രി

ദില്ലിയിലെ ട്രോമ കെയർ ആശുപത്രി കൊവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റും

10:36 AM IST

150 കോടി രൂപ നൽകി എൽടി&ടി

എൽടി&ടി 150 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്കി. കരാർ തൊഴിലാളികൾക്കായി പ്രതിമാസം 500 കോടി നീക്കി വയ്ക്കുമെന്നും കമ്പനി. നിർമ്മാണ രംഗത്തുള്ള എൽടി&ടിയിൽ 160000 കരാർ തൊഴിലാളികളുണ്ട്. ടിവിഎസ് 25 കോടി നല്കി.
 
10:17 AM IST

അതിഥി തൊഴിലാളി അറസ്റ്റിൽ

പായിപ്പാട് പ്രതിഷേധത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു ആണ് അറസ്റ്റിലായത്. ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഫോൺരേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് അറസ്റ്റ്.

10:16 AM IST

പച്ചക്കറി ലോറി ആക്രമിച്ചു

കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിക്ക് നേരേ ആക്രമണം . കാസർകോട് - കർണാടക അതിർത്തിയിൽ ഇന്നലെ രാത്രി ആണ് സംഭവം.

9:59 AM IST

ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Read More: ലോക്ക് ഡൗൺ നീ‌‌ട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സ‍ർക്കാ‍‍ർ

9:47 AM IST

രാജ്യത്ത് 28-ാം മരണം

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പശ്ചിമബംഗാളിലാണ് ഒരാൾ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 28 ആയി.

9:47 AM IST

ദില്ലി - യുപി അതിർത്തി പൂർണമായും അടച്ചു

ദില്ലി - ഉത്തർപ്രദേശ് അതിർത്തി പൂർണമായും അടച്ചു. കേന്ദ്ര സേനയെ വിന്യസിച്ചു. തൊഴിലാളികൾ കൂട്ടമായി മടങ്ങുന്നത് തടയാനാണ് നടപടി.

9:24 AM IST

ഓഹരി വിപണയിൽ നഷ്ടം

 ഓഹരി വിപണിയിൽ നഷ്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെൻസെക്സ് 800 പോയിന്‍റോളം കുറഞ്ഞു. 

9:19 AM IST

മഹാരാഷ്ട്രയിൽ 215 പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ 12 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 215 ആയി. 
 
9:15 AM IST

കോഴിക്കോട് കനത്ത പൊലീസ് സന്നാഹം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് സംഘം. അതിഥി തൊഴിലാളികൾ ഇവിടെ കൂട്ടത്തോടെ എത്തുമെന്ന വിവരത്തെ തുടർന്നാണിത്. കോഴിക്കോട് നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്‌. എല്ലാ പ്രധാനപെട്ടയിടങ്ങളിലും പൊലീസ് സന്നാഹം. 

6:19 AM IST

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. 

കൊവിഡ് 19: കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

11:27 PM IST:

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന സർക്കാർ. എല്ലാവരുടെയും ശമ്പളം 50 ശതമാനം മുതൽ 75 ശതമാനം വരെ വെട്ടിക്കുറച്ചു. പെൻഷനും വെട്ടിക്കുറച്ചു.സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെൻഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60% കുറവ് വരുത്തിയിട്ടുണ്ട്

11:26 PM IST:

ലോകത്ത് കൊവിഡ് മരണം 36000 കടന്നു. രോഗബാധിതർ  ഏഴരലക്ഷം കവിഞ്ഞു.

9:55 PM IST:

ദില്ലിയിൽ ഇന്ന് മാത്രം റിപ്പോർട്ട്‌ ചെയ്തത് 25 കൊവിഡ് 19 പോസിറ്റീവ് കേസുകൾ . നിലവിൽ 97 പേർ ചികിത്സയിലുണ്ടന്ന് ദില്ലി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

8:32 PM IST:

മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ വന്നതോടെ കാസർകോട് രണ്ട് പേർ കൂടി മരിച്ചു. കർണ്ണാടകം അതിർത്തി തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് രണ്ട് ജീവനുകൾ കൂടി നഷ്ടമായത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്

8:18 PM IST:

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യം ലോക്ക് ഡൗണിലായിരിക്കെ, ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ് -റാ) 2020-21 സാമ്പത്തിക വർഷത്തിൽ (എഫ്‌വൈ 21) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം 3.6 ശതമാനമായി കുറച്ചു. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. COVID-19 ന്റെ വ്യാപനവും ഏപ്രിൽ 14 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും മിക്ക സാമ്പത്തിക -വാണിജ്യ പ്രവർത്തനങ്ങളെയും തകർക്കുമെന്ന് ഏജൻസി ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു

8:17 PM IST:

ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർകസിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഈ പരിപാടിയിൽ 200 ഓളം പേർ പങ്കെടുത്തിരുന്നു. മർകസിനും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇരുന്നൂറോളം പേരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്

7:34 PM IST:

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ലോകത്ത് മുഴുവന്‍ പടര്‍ന്നുപിടിച്ചതാണ്. അതിന് പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളത്തിലുള്ളവര്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും അത് മറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

7:32 PM IST:

കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവിനെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും

7:18 PM IST:

കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.

6:59 PM IST:

തിരുവനന്തപുരത്തെ രോഗിയുടെ സ്ഥിതി മോശമാണെന്ന് മുഖ്യമന്ത്രി. വൃക്കകൾ തകരാറായതിനാൽ ഡയാലിസിസ് നടത്തുന്നുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ആകുന്നില്ല. 

6:51 PM IST:

കാസർകോട് സാമൂഹ്യ വ്യാപനം ഉണ്ടെന്ന് ഇപ്പോഴും പറയാൻ ആകില്ലെന്ന് മുഖ്യമന്ത്രി

6:43 PM IST:

പ്രവാസികളോട് പ്രത്യക വികാരം കാണിക്കരുത്. ലോകത്താകെ പടരുന്ന രോഗം ആണിത്. ഒരു വ്യക്തിയെ കുറ്റപ്പെടുത്താൻ ആകില്ല. മണലാരണ്യത്തിൽപ്രവാസികൾ വിയർപ്പ് ഒഴിക്കിയതു കൊണ്ടാണ് നാം ഇവിടെ കഞ്ഞി കുടിച്ചിരുന്നത് ഇത് മറക്കാൻ പാടില്ല. പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി.

6:42 PM IST:

അടുത്ത അധ്യയന വർഷം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി. ചില സ്കൂളുകൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചതായി അറിയുന്നു ഇത് ഇപ്പോൾ പാടില്ല.

6:35 PM IST:

പേ ചാനൽ നിരക്ക് ഒഴിവാക്കണമെന്ന് ചാനൽ മേധാവിമാരോട്  അഭ്യർത്ഥിക്കുന്നുതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

6:40 PM IST:

ആനകൾക്ക് പട്ട ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. 

6:34 PM IST:

കോവിഡ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാർക്കും ആശുപത്രികൾക്കടുത്ത് ഹോട്ടലിൽ താമസം ഒരുക്കണം.

6:34 PM IST:

ചരക്ക് നീക്കം മൂന്നായി ക്രമപ്പെടുത്തും.മരുന്ന്, എൽപിജി എന്നിവ അടങ്ങുന്ന ഒന്നാം വിഭാഗം, പഴം പച്ചക്കറി രണ്ടാം വിഭാഗം, മറ്റ് അവശ്യ സാധനങ്ങൾ മൂന്നാം വിഭാഗം. അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകൾ സംസ്ഥാനത്തും അന്തർ സംസ്ഥാനത്തും ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മോണിറ്ററിങ് സംവിധാനം. 

6:32 PM IST:

അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇതൊഴിവാക്കും.

6:32 PM IST:

മാർച്ച് 31 ന് വിരമിക്കുന്നവർക്ക് സാധാരണ നിലയ്ക്ക് യാത്രക്ക് പ്രശ്നമുണ്ട്. വിരമിക്കുന്നവർ ചാർജ്ജ് കൈമാറാൻ ഓഫീസിലെത്തേണ്ടതുണ്ട്. അതിന് പ്രായോഗികമായ വിഷമമുണ്ട്. ഔപചാരികമായ ചാർജ്ജ് കൈമാറ്റം നടന്നില്ലെങ്കിലും അത്തരക്കാർ വിരമിച്ചതായി കണക്കാക്കും.

6:23 PM IST:

ഉൾവനത്തിലെ ആദിവാസികൾക്ക് ഭക്ഷണം ഉറപ്പാക്കും. ഉൾവനത്തിൽ താമസിക്കുന്നവരുടെ ഉൽപ്പന്നം വാങ്ങാനും അവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനും എസ്സി എസ്ടി വകുപ്പും വനം വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

6:19 PM IST:

പൊലീസുകാർക്ക് തങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാൻ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം ഒരുക്കി. ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

6:18 PM IST:

"സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്ന പൊലീസുകാർ കഠിന സാഹചര്യത്തിൽ ജോലി ചെയ്യുകയാണ്. കടുത്ത വെയിലിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ സായുധസേനാ എഡിജിപിയെ നിയമിച്ചു. ജോലി സമയം, ആരോഗ്യം, മാസ്ക്, കൈയ്യുറ എല്ലാം ഉറപ്പാക്കുന്നത് അദ്ദേഹമായിരിക്കും" - മുഖ്യമന്ത്രി

6:18 PM IST:

ക്യാമ്പുകൾ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാർഡുകളെ നിയമിച്ചു. സർക്കാർ നിലപാടുകൾ ഇവർ വിശദീകരിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിൽ നൽകുന്ന സന്ദേശം അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കും.

6:30 PM IST:

കേരളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറിയത് ടാറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാനായി. ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചതായാണ് പ്രാഥമികമായി കാണാൻ സാധിക്കുന്നത് പൊലീസിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

Read more at: അതിഥി തൊഴിലാളികളുടെ പ്രതിഷേധം: കേരളത്തെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി
 
6:07 PM IST:

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവരുടെ ഭക്ഷണം അവർക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സാധിച്ച് കൊടുക്കാൻ നടപടിയെടുത്തു. 

6:06 PM IST:

ഇന്ന് രോഗം സ്ഥിരീകരകിച്ചതിൽ 15 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ എന്ന് മുഖ്യമന്ത്രി. മറ്റ് 17 പേർ വിദേശത്ത് നിന്ന് വന്നവർ

6:03 PM IST:

കാസർകോട് ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ 11 പേർക്കും, വയനാട് ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

6:01 PM IST:

സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 
 
5:59 PM IST:

മുംബൈയിൽ വീണ്ടും കൊവിഡ് മരണം. 80 വയസുകാരനാണ് മരിച്ചത്.

5:44 PM IST:

കർണാടകത്തിൽ ഇന്ന് 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഞ്ചൻകോഡ് ഫർമസ്യൂട്ടിക്കൽ കമ്പനിയിലെ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

5:41 PM IST:

ബാങ്കിലെ തിരക്കു നിയന്ത്രിക്കാൻ ക്രമീകരണങ്ങളുമായി സംസ്ഥാന ബാങ്കേഴ്സ് സമിതി. വിവിധ ക്ഷേമ പെൻഷനുകൾ അക്കൗണ്ടിൽ സുരക്ഷിതമായിരിക്കും. പണം പിൻവലിച്ചില്ലെങ്കിൽ ഗഡുക്കൾ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും ബാങ്കേഴ്സ് സമിതി.

4:59 PM IST:

കോവിഡ്‌ 19ന്‍റെ പശ്ചാത്തലത്തിൽ പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ജൂൺ 19 വരെയാണ് നീട്ടിയത്. 

4:29 PM IST:

ബറേലിയിൽ നടന്നത് തെറ്റായ നടപടിയെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരത്തിൽ സാനിറ്റൈസേഷൻ നടത്താൻ നിർദ്ദ‌േശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

4:28 PM IST:

രാജ്യത്ത് സമൂഹ വ്യാപനം ഇപ്പോഴുമില്ലെന്ന് ആരോഗ്യമന്ത്രാലയം. ഇതിന്‍റെ സാഹചര്യം ഉണ്ടെങ്കിൽ മറച്ചു വയ്ക്കില്ലെന്നും ആരോഗ്യമന്ത്രാലയം. 

4:28 PM IST:

കഴിഞ്ഞ 24 മണിക്കൂറിനിടെ 92 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം,  ആകെ മരണം 29എന്നും കേന്ദ്രം. 38,000ത്തിലധികം പരിശോധനകൾ നടത്തി. 99 പേരുടെ രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം.

4:26 PM IST:

 മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 പടരുന്നത് പിടിച്ചു നിറുത്താനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളുടെ സഹകരണത്തിലാണ് ഇതു സാധ്യമായതെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ. 

4:23 PM IST:

കൊവിഡ് രോഗം ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു. ആദ്യ ഘട്ടത്തിൽ അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റെന്ന് കുടുംബം. ആശുപത്രിയിൽ ഇവർക്ക് ഊഷ്മളമായ യാത്ര അയപ്പ്.

3:32 PM IST:

അതിഥി തൊഴിലാളികൾക്ക് നിലമ്പൂരിൽ നിന്നും ട്രെയിൻ ഉണ്ടന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര, തുവ്വക്കുന്നു വീട്ടിൽ ഷെരീഫ് ആണ് അറസ്റ്റിലായത്. ഇയാളാണ്  ഇന്നലെ അറസ്റ്റിലായ ഷാക്കിറിനോട് ഇങ്ങനെ ചെയ്യാൻ ഫോൺ മുഖേന നിർദേശം നൽകിയത്. ഷെരീഫ് മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആണ്

3:30 PM IST:

കര്‍ണാടക അതിര്‍ത്തി അടച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. കേന്ദ്രവും കര്‍ണാടക സര്‍ക്കാരും അവസരത്തിനൊത്തുയരണമെന്ന് കേരള ഹൈക്കോടതി. മഹാമാരിയെ  ചെറുക്കുന്നതിന്‍റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ചരക്കു നീക്കവും ചികിത്സാ സേവനവും അവശ്യസർവ്വീസാണെന്നും ചരക്കു നീക്കത്തിന് മുന്തിയ പരിഗണ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ ഒരു ദിവസത്തെ സാവകാശം തേടി. 

2:34 PM IST:

എല്ലാ രാജ്യങ്ങളിലെയും ഇന്ത്യൻ നയതന്ത്രപ്രതിനിധികളുമായി പ്രധാനമന്ത്രി സംസാരിക്കും. വൈകീട്ട് 5 മണിക്ക് വീഡിയോ കോൺഫറസിംഗ് വഴിയാണ് അംബാസിഡർമാരുമായി സംസാരിക്കുക. 

2:20 PM IST:

പൂനെയിൽ കൊവിഡ് മരണം. 52 കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഒമ്പതാം മരണമാണ് ഇത്. പൂനെയിൽ ആദ്യത്തേതും.

2:10 PM IST:

ലോകത്ത് കോവിഡ് മരണം 34000 കടന്നു. ആകെ മരണം 34007 ആയി. 

2:07 PM IST:

ആദിവാസികൾക്ക് ഉത്പന്നങ്ങൾ കൊണ്ട് വരാനും ഭക്ഷ്യസാധനങ്ങൾ എത്തിക്കാനും വനംവകുപ്പിൻ്റെ വാഹനം വിട്ടു നൽകും.

2:06 PM IST:

മുംബൈയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഇതോടെ രണ്ടായി. ഇരുവരും മുംബൈ ജസ് ലോക് ആശുപത്രിയിലാണ്. 

2:03 PM IST:

തൊഴിലാളികളുടെ തിരിച്ചുപോക്ക് വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സംഭവത്തിൽ കേന്ദ്രത്തോട് കോടതി റിപ്പോർട് തേടി

2:02 PM IST:

പത്തനംതിട്ടയിൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഉപറോഡുകളിലൂടെ ഉള്ള ഗതാഗതം നിർത്തുമെന്ന് മന്ത്രി രാജു. വാഹനങ്ങൾ കൂടുതൽ വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കുമെന്നും മന്ത്രി. 
 
1:30 PM IST:

ലോകത്ത് കോവിഡ് മരണം 34000 ആയി, ആകെ രോഗം ബാധിച്ചവർ 7,23,732

12:47 PM IST:

ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട എല്ലാ വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ ആണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ ഇടക്കാല ജാമ്യം റദ്ദാകും. സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടാകില്ല. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ  ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. 

12:46 PM IST:

ജാപ്പനീസ് ഹാസ്യ താരം കെൻ ഷിമുറ കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സായിരുന്നു. മാർച്ച് 20 മുതൽ ടോക്യോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

12:36 PM IST:

തമിഴ്നാട്ടിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 67 ആയി. 

12:35 PM IST:

കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ. മംഗലാപുരം- കാസർകോഡ് അതിർത്തി അടിയന്തിര സേവനങ്ങൾക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് കാസർകോട് എംപി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

1:01 PM IST:

സാലറി ചലഞ്ചുമായി സഹകരിക്കാമെന്നാണ് സമീപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മാസത്തെ ശമ്പളം എന്നതിൽ ഇളവ് വേണമെന്നും ചെന്നിത്തല. 
Read more at: വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസർക്കാർ; സഹകരിക്കാമെന്ന് ചെന്നിത്തല ...

12:33 PM IST:

കർണ്ണാടക അതിർത്തി പ്രശ്നം വേഗം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല. സാമ്പത്തിക വർഷ കാലാവധി 3 വർഷത്തേക്ക് നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

12:32 PM IST:

കമ്മ്യൂണിറ്റി കിച്ചണിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം ചെലവാക്കണം എന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മാർച്ച് മാസത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ കയ്യിൽ പണമില്ല.  പ്രായോഗികമായ തീരുമാനമല്ല സർക്കാർ പറയുന്നതെന്ന് തിരുവഞ്ചൂർ. അടിയന്തരമായി തുക സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  നൽകണമെന്ന് തിരുവ‌ഞ്ചൂർ ആവശ്യപ്പെട്ടു. 

12:13 PM IST:

പായിപ്പട് സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചന എന്തുകൊണ്ട് ഇൻ്റലിജസ് മനസിലാക്കിയില്ലെന്നും ഇത് വലിയ ഇന്‍റലിജൻസ് വീഴ്ചയാണെന്നും ചെന്നിത്തല. തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും,ഇതിനായി സർക്കാ‍ർ ഇടപെടണമെന്നും ചെന്നിത്തല

11:50 AM IST:

തമിഴ്നാട്ടിൽ കൊവിഡ് സ്ഥരീകരിച്ചവരുടെ വീടും പ്രദേശവും ബഫർ സോണായി പ്രഖ്യാപിച്ചു. വീടുകൾക്ക് ചുറ്റം എട്ടു കിലോമീറ്ററാണ് ബഫർ സോൺ. ഈ പ്രദേശങ്ങളിൽ 50 വീടുകൾക്ക് ഒരു സന്നദ്ധ പ്രവർത്തകനെന്ന നിലയിൽ പരിശോധന നടത്തും. ഈ പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കും.

11:49 AM IST:

ഗുജറാത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസുകാരിയാണ് രോഗം ബാധിച്ച് മരിച്ചത്. ഭാവ്നഗറിലെ ജെസാർ ഗ്രാമത്തിലാണ് മരണം നടന്നത്. ഭാവ്നഗറിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. 

11:48 AM IST:

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 12 മണിയോടെ നോയിഡ സന്ദർശിക്കും. ദില്ലിയിൽ നിന്ന് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസ്സിലാക്കാനാണ് സന്ദർശനം. 

12:27 PM IST:

സൗജന്യ റേഷൻ വിതരണം മറ്റന്നാൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി. 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറ‍ഞ്ഞത് വെല്ലുവിളിയാണെന്നും മന്ത്രി, ഇത് മറികടക്കാൻ ശ്രമിക്കുന്നു.

Read more at: സംസ്ഥാന സര്‍ക്കാറിന്‍റെ സൗജന്യ റേഷന്‍ മറ്റന്നാൾ മുതല്‍ ആരംഭിക്കും ...

11:21 AM IST:

കേരളത്തിന് ഏപ്രിൽ മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞുവെന്ന് മന്ത്രി പി തിലോത്തമൻ. വരുന്ന 2 മാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കുമെന്ന് മന്ത്രി. കേന്ദ്ര തീരുമാനപ്രകാരം മുൻഗണന വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കും. 

11:20 AM IST:

കേരളത്തിൽ നിന്ന് പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തി. മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലേക്ക്, നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയത്. 
 
12:26 PM IST:

പെൻഷൻ വാങ്ങാൻ ബാങ്കുകളിൽ വൻ തിരക്ക്. എല്ലാ ബാങ്കുകൾക്കു മുന്നിലും നിയന്ത്രണം ലംഘിച്ച് വൻനിര.

Read more at: പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വൻനിര; വയോധികർ അടക്കം തിക്കിത്തിരക്കുന്നു ...

11:18 AM IST:

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടുന്ന കാര്യത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നു. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്ന് സർക്കാർ. ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടു.

11:05 AM IST:

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ വൈദ്യുതി വിച്ഛേദിച്ച് വീട്ടുടമസ്ഥൻ. 40 പേർ താമസിക്കുന്ന വീടിൻ്റെ വൈദ്യുതി ആണ് വിച്ഛേദിച്ചത്. പൊലീസും നഗര സഭാ അധികൃതരും സ്ഥലത്തെത്തി.

11:04 AM IST:

പൊലീസിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് മന്ത്രി. ഒന്ന് കടുപ്പിച്ച് സംസാരിച്ചാൽ പൊലീസ് അതിക്രമമായി വിമർശിക്കുന്നു. 

12:27 PM IST:

തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് എങ്ങനെ രോഗം വന്നുവെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കാസര്‍കോട് , ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങിൽ ഇയാള്‍ സംബന്ധിച്ചിരുന്നു . ഇയാള്‍ക്ക് ഒരു പരിശോധന കൂടി ആവശ്യമെന്നും മന്ത്രി .

Read more at: പോത്തൻകോട് സ്വദേശിക്ക് കൊവിഡ് കിട്ടിയത് എങ്ങനെയെന്ന് വ്യക്തതയില്ല; കടകംപള്ളി സുരേന്ദ്രൻ ...

11:02 AM IST:

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1071 ആയി. ഇത് വരെ 29 മരണം. 

12:28 PM IST:

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിന് കൊവിഡ്. മലയാളികള്‍ അടക്കം സഹപ്രവര്‍ത്തകരെ ഐസൊലേറ്റ് ചെയ്തു.

Read more at:  മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: മലയാളികൾ അടക്കമുള്ള സഹപ്രവർത്തകർ നിരീക്ഷണത്തിൽ ...

11:01 AM IST:

തിരുവനന്തപുരത്ത് 9 പേർ ചികിത്സയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് സ്വദേശിക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്നും കടകംപള്ളി. പോത്തൻകോട് സ്വദേശി രണ്ട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു
 
11:00 AM IST:

ദില്ലിയിലെ ട്രോമ കെയർ ആശുപത്രി കൊവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റും

10:59 AM IST:

എൽടി&ടി 150 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്കി. കരാർ തൊഴിലാളികൾക്കായി പ്രതിമാസം 500 കോടി നീക്കി വയ്ക്കുമെന്നും കമ്പനി. നിർമ്മാണ രംഗത്തുള്ള എൽടി&ടിയിൽ 160000 കരാർ തൊഴിലാളികളുണ്ട്. ടിവിഎസ് 25 കോടി നല്കി.
 
10:49 AM IST:

പായിപ്പാട് പ്രതിഷേധത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു ആണ് അറസ്റ്റിലായത്. ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഫോൺരേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് അറസ്റ്റ്.

10:48 AM IST:

കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിക്ക് നേരേ ആക്രമണം . കാസർകോട് - കർണാടക അതിർത്തിയിൽ ഇന്നലെ രാത്രി ആണ് സംഭവം.

10:47 AM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Read More: ലോക്ക് ഡൗൺ നീ‌‌ട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സ‍ർക്കാ‍‍ർ

10:44 AM IST:

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പശ്ചിമബംഗാളിലാണ് ഒരാൾ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 28 ആയി.

10:41 AM IST:

ദില്ലി - ഉത്തർപ്രദേശ് അതിർത്തി പൂർണമായും അടച്ചു. കേന്ദ്ര സേനയെ വിന്യസിച്ചു. തൊഴിലാളികൾ കൂട്ടമായി മടങ്ങുന്നത് തടയാനാണ് നടപടി.

10:40 AM IST:

 ഓഹരി വിപണിയിൽ നഷ്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെൻസെക്സ് 800 പോയിന്‍റോളം കുറഞ്ഞു. 

10:40 AM IST:

മഹാരാഷ്ട്രയിൽ 12 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 215 ആയി. 
 
10:39 AM IST:

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് സംഘം. അതിഥി തൊഴിലാളികൾ ഇവിടെ കൂട്ടത്തോടെ എത്തുമെന്ന വിവരത്തെ തുടർന്നാണിത്. കോഴിക്കോട് നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്‌. എല്ലാ പ്രധാനപെട്ടയിടങ്ങളിലും പൊലീസ് സന്നാഹം. 

10:30 AM IST: