കൊവിഡ് 19: റാന്നിയിൽ എസ്ബിഐ അടച്ചു, ഇറ്റലിയിലേക്ക് മെഡി. സംഘം ഇന്ന് പോകും - തത്സമയം

covid 19 pandemic kerala in high alert india cancels all visas live updates

കേരളത്തിൽ ഇന്നലെ പുതിയ കേസുകളില്ല എന്നത് വലിയ ആശ്വാസമായിരുന്നു. പരിശോധനാഫലത്തിനായി അയച്ച 74 പേർക്കും കൊവിഡ് രോഗമില്ല. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി നേരിട്ട് ബന്ധമുള്ളവർ അടക്കമുള്ളവരാണ്. 

1:19 AM IST

കൊവിഡ്: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ജാമ്യം കിട്ടില്ല

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുതിയ വാർത്താക്കുറിപ്പിറക്കി.

1:19 AM IST

'ആശങ്കയുണ്ടാക്കുന്ന സാഹചര്യം': എസ് ജയ്‍ശങ്കറിന്‍റെ പ്രസ്താവന രാജ്യസഭയിൽ

ഇറാനിലും ഇറാഖിലും കുടുങ്ങിയവരെ തിരികെയെത്തിക്കാനുളള എല്ലാ നടപടികളും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ ലോക്സഭയിൽ. പ്രധാനമന്ത്രിയടക്കം സ്ഥിതിഗതികൾ വിലയിരുത്തുന്നു. എല്ലാ മന്ത്രാലയങ്ങളും സംയുക്തമായി ഇടപെടുന്നു.

1:19 AM IST

കൊവിഡ് 19: കോളേജ് അധ്യാപകരും ഹാജരാകണം

കൊവിഡ് ജാഗ്രതാനിർദേശം തുടരുമ്പോഴും കോളേജുകളിലും അധ്യാപകർ ഹാജരാകണമെന്ന് സർക്കാർ നിർദ്ദേശം. ഓൺലൈനിൽ ക്ലാസ് എടുക്കണം. അസൈൻമെന്‍റും നൽകണം. പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള അധ്യാപകർക്കാണ് നിർദ്ദേശം. സ്കൂളുകളിലെ അധ്യാപകർ ഹാജരാകണമെന്ന് ഇന്നലെ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിരുന്നു. 

1:19 AM IST

കൊവിഡ് 19 - കൊച്ചിയിൽ രോഗ നിരീക്ഷണം ഇനി മുതൽ കാറ്റഗറി തിരിച്ച് മാത്രം

കൊവിഡ്- 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. 

1:19 AM IST

ഉടൻ ഇടപെടണമെന്ന് ദില്ലി ഹൈക്കോടതി

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ ഇടപെടണം എന്നു ദില്ലി ഹൈക്കോടതി നിർദേശം. 

1:19 PM IST

പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവം റദ്ദാക്കി

പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾ റദ്ദാക്കി. ക്ഷേത്രഭാരവാഹികൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. മാർച്ച് 22 മുതൽ 28 വരെയാണ് ഉത്സവം.

11:21 PM IST

ഇറ്റലിയിലേക്ക് ഇന്ന് മെഡിക്കൽ സംഘം പോകും

കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് സഹായം ഉറപ്പാക്കാൻ ഇന്ന്  റോമിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘം യാത്ര തിരിക്കും. ഇന്ത്യക്കാരുടെ സാമ്പിളുകൾ പരിശോധനക്കായി  ശേഖരിക്കും. പരിശോധന നടത്താൻ സഹായവും നൽകും.

11:21 PM IST

ഐപിഎൽ നീട്ടിവയ്ക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അവധിക്കാല ബഞ്ചിന് മുന്നിലാണ് ഹർജിയെത്തിയത്. ബിസിസിഐയും ഐ പി എല്ലും കൊറോണ തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപണം. 16-ന് കോടതി തുറക്കുമ്പോൾ വീണ്ടും ഉന്നയിക്കാൻ പരാതിക്കാരനായ അഡ്വ മോഹൻ ബാബു അഗർവാളിന് നിർദ്ദേശം. 

11:21 PM IST

കൊല്ലത്തും ആളുകൾ നിരീക്ഷണത്തിൽ

കൊല്ലത്ത് പാരിപ്പളളി മെഡിക്കൽ കോളേജിൽ 12 പേർ നിരീക്ഷണത്തിൽ. കർശനമായ ഐസൊലേഷൻ തുടരുമെന്ന് കൊല്ലം ഡിഎംഒ.

11:21 PM IST

പാർലമെന്‍റിൽ അടിയന്തരപ്രമേയം

കൊവിഡ് 19 വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ കൊണ്ടുവരണമെന്ന് ടി എൻ പ്രതാപൻ എം പി അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

11:21 PM IST

കൊവിഡ് 19 കാരണം, ഓടക്കാലി പള്ളി ഏറ്റെടുക്കാൻ സമയം വേണമെന്ന് പൊലീസ്

ഓടക്കാലി സെന്‍റ് മേരീസ് പള്ളി ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് പോലീസ്. കൊവിഡ് 19 അസുഖം പടരുന്നതിനാൽ ആൾകൂട്ടം ഒഴിവാക്കേണ്ടതുണ്ട്. പള്ളി ഏറ്റെടുക്കാൻ പോലീസ് ശ്രമിച്ചാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അവഗണിച്ചു ആളുകൾ സംഘടിക്കും. അതിനാൽ മാർച്ച്‌ അവസാനം വരെ സമയം നീട്ടി നൽകണമെന്ന് എറണാകുളം ജില്ലാ കോടതിയിൽ പോലീസ് റിപ്പോർട്ട്‌ നൽകും.

11:21 PM IST

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് ക്ഷാമം

ഇടുക്കി മെഡിക്കല്‍ കോളേജിലെക്ക് താല്‍ക്കാലികമായി മാറ്റിയവരെ തിരികെ എത്തിച്ചില്ല. ഇത് കാരണം ശസ്ത്രക്രിയകൾ അടക്കം നിർത്തിവച്ചിരിക്കുകയാണ്.

Read more at: കൊവിഡ് പ്രതിരോധം: കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ ക്ഷാമം 

covid 19 lack of doctors in kottayam medical college

11:21 PM IST

പത്തനംതിട്ട റാന്നിയിലെ എസ്ബിഐ അടച്ചു, ജാഗ്രത

രോഗബാധിതർ എത്തിയെന്ന് കണ്ടെത്തിയ പത്തനംതിട്ട റാന്നിയിലെ തൊട്ടമണ്ണിലുള്ള എസ്ബിഐ ശാഖയാണ് അടച്ചത്. ഒന്നിൽ കൂടുതൽ തവണ ഇറ്റലിയിൽ നിന്ന് എത്തിയവർ ഇവിടെ വന്നിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ശാഖ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ പത്തനംതിട്ടയിൽ കൂടുതൽ രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാതിരുന്നത് ആശ്വാസകരമാണെന്ന് കളക്ടർ പി ബി നൂഹ് വ്യക്തമാക്കി. എന്നാൽ ആശങ്ക പൂർണമായും ഒഴിഞ്ഞെന്ന് പറയാനാവില്ല. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട്  ഇടപഴകിയ കൂടുതൽ പേരുടെ പട്ടിക ആയിട്ടുണ്ട്. 27 പേർ ആശുപത്രികളിലുണ്ട് - എന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് പറയുന്നു.

11:21 PM IST

പ്രവാസികളെ തിരികെയെത്തിക്കണം: പ്രമേയം പാസ്സാക്കി

കൊവിഡ് 19 രോഗബാധ പടർന്നുപിടിക്കുന്നത് മൂലം, പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന പ്രമേയം നിയമസഭ പാസ്സാക്കി.

11:21 PM IST

സഭാ സമ്മേളനം വെട്ടിച്ചുരുക്കും, സഭ നേരത്തേ പിരിയും

നിയമസഭ നേരത്തേ പിരിയുന്ന കാര്യം പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കും. നിയമസഭ നേരത്തേ പിരിയും. ഇക്കാര്യത്തിൽ നാളെ ചേരുന്ന കാര്യോപദേശക സമിതി അന്തിമതീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

11:21 AM IST

കൊവിഡ് 19: മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവന

കൊവിഡ് തടയാൻ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിർദേശം തന്നെയാണ് നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഈ മാസം 14-ാം തീയതി എല്ലാ ജില്ലകളിലും മന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കും. പ്രതിരോധപ്രവർത്തനങ്ങൾ ഈ യോഗത്തിൽ വിലയിരുത്തും. യോഗത്തിൽ അതാത് ഇടങ്ങളിലെ ജനപ്രതിനിധികളെല്ലാം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി.

9:11 PM IST

എറണാകുളത്തെ പ്രളയ ദുരിതാശ്വാസ അപ്പീൽ സ്വീകരിക്കുന്നത് നിർത്തി

എറണാകുളം ജില്ലയിൽ പ്രളയദുരിതാശ്വാസ അപ്പീൽ സ്വീകരിക്കുന്നത് ഈ മാസം 31 വരെ നിർത്തിവെച്ചു. ടോക്കൺ കിട്ടിയവർക്ക് അടുത്ത മാസം ഏതു പ്രവൃത്തി ദിനത്തിൽ വേണമെങ്കിലും അപേക്ഷ നൽകാം.

9:11 AM IST

ഇറ്റലിയിലെ ഇന്ത്യൻ എംബസി അടച്ചു, ഹെൽപ് ലൈൻ നമ്പറുകൾ തുടരും

കാട്ടുതീ പോലെ കൊവിഡ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഇറ്റലിയിലെ ഇന്ത്യൻ എംബസി അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കായി തുറന്ന ഹെൽപ് ലൈൻ നമ്പറുകളെല്ലാം പ്രവർത്തനം തുടരുമെന്ന് എംബസി അധികൃതർ. ഇറ്റലിയിൽ നിന്ന് കൊവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികൾ ഉൾപ്പടെയുള്ളവർ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. ഇവരെ കൊണ്ടുവരാനുള്ള മെഡിക്കൽ സംഘം ഇന്നലെ പുറപ്പെട്ടിരുന്നു.

8:41 AM IST

എറണാകുളവും കനത്ത ജാഗ്രതയിൽ, നെടുമ്പാശ്ശേരിയിൽ കർശന പരിശോധനകൾ

 - ഇറ്റലിയിൽ നിന്ന് എത്തി, കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുഞ്ഞിന്‍റെയും അച്ഛന്‍റെയും അമ്മയുടെയും നില തൃപ്തികരം
- എറണാകുളം ജില്ലയിലെ ഐസൊലേഷൻ വാർഡിൽ 24 പേർ
- ഇന്നലെ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തു
- 84 പേരുടെ പരിശോധനാഫലം വരാനുണ്ട്.
- ഇറ്റലിയിൽ നിന്ന് ഇന്നലെ എത്തിയത് 52 പേർ
 - 6 ജില്ലകളിൽ നിന്നുള്ളവരാണ് ഇന്നലെ എത്തിയത്
- ഇവരിൽ 17 പേർക്ക് അസുഖലക്ഷണങ്ങൾ കണ്ടു
- ഇവരെ ഐസൊലേഷനിലേക്ക് മാറ്റി
- ബാക്കിയുള്ള 35 പേരെ വീടുകളിലേക്ക് മാറ്റി

8:30 AM IST

മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ആകെ 11 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പൂനെയിൽ 8, മുംബൈ 2,നാഗ്പൂർ 1 എന്നിങ്ങനെയാണ് സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണം. 

8:15 AM IST

കൊവിഡ് 19: എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്ര വിലക്കി അമേരിക്ക

ലോകാരോഗ്യസംഘടന കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം.

Read more at: കൊവിഡ് 19 ഭീതി: 30 ദിവസത്തേക്ക് യൂറോപ്പിലേക്കുള്ള എല്ലാ യാത്രകളും വിലക്കി അമേരിക്ക

US Suspends All Travel From Europe For 30 Days Amid Coronavirus Scare

8:10 PM IST

ഖത്തറിൽ ഒരു ദിവസം 238 പേർക്ക് കൊവിഡ്, പൊതു അവധി

രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണ്. കനത്ത ജാഗ്രതയിലാണ് രാജ്യം.

Read more at: ഖത്തറില്‍ ഒറ്റ ദിവസം 238 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എല്ലാവരും പ്രവാസികള്‍

238 new coronavirus cases reported in Qatar

8:10 AM IST

വിഖ്യാത നടൻ ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊവിഡ്

ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 

Read more at: വിഖ്യാത നടന്‍ ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം

Tom Hanks Rita Wilson Test Positive For Coronavirus As Outbreak Hits Elvis Presley Film

7:00 AM IST

കനത്ത ജാഗ്രതയിൽ പത്തനംതിട്ട: 12 പേരുടെ ഫലം ഇന്ന് കിട്ടും

പത്തനംതിട്ടയിൽ കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് രോഗ ലക്ഷണം ഉണ്ട്. ആകെ 25 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നീരീക്ഷണത്തിലുളളത്.ഇക്കൂട്ടത്തിൽ 7 പേർ രോഗം സ്ഥിരീകരിച്ചവരാണ്. 969 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

6:56 AM IST

റോം, ഇറ്റലി, സോൾ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

6:51 AM IST

കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍; 11 കേസുകള്‍

കൊവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ സംസ്ഥാനത്ത് പിടിയിൽ. ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തു. തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read more at: കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍; 11 കേസുകള്‍

5:55 AM IST

കൊവിഡ് 19 ആഗോളമഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. നൂറിലധികം രാജ്യങ്ങളിൽ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്.

Coronavirus confirmed as pandemic

6:10 AM IST

കൊവിഡ് 19: എല്ലാ വിസകളും നിർത്തി കേന്ദ്രസർക്കാർ

കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. എല്ലാ വിസകൾക്കും ഏപ്രിൽ 15 വരെ വിലക്കേർപ്പെടുത്തി. 

Read more at: കൊവിഡ് 19: എല്ലാ വിസകളും ഏപ്രിൽ 15 വരെ റദ്ദാക്കി കേന്ദ്രം

Covid19 India suspends all tourist visa

6:00 AM IST

കൊവിഡ് 19: പുതിയതായി ആർക്കും രോഗബാധയില്ല, 3313 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി

സംസ്ഥാനത്ത് ഇന്ന് ആർക്കും പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി ഇന്നലെ ആർക്കും കൊവിഡ് ബാധയില്ലെന്നത് വലിയ ആശ്വാസമായി. ആരോഗ്യവകുപ്പിന്‍റെ അവലോകനയോഗത്തിൽ ഇന്നലെ കണ്ടെത്തിയ കാര്യങ്ങൾ വായിക്കാം.

Read more at: കൊവിഡ് 19: ആശ്വാസം, ആർക്കും പുതുതായി രോഗബാധയില്ല

Covid19 Kerala Health minister KK Shylaja press conference

10:30 AM IST: