കോട്ടയം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സംസ്ഥാനത്തുടനീളം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ ക്ഷാമം. മെഡിസിൻ വിഭാഗത്തില്‍ മാത്രം പതിനൊന്ന് ഡോക്ടര്‍മാരുടെ കുറവുണ്ട്. ശസ്ത്രക്രിയ, നേത്രരോഗം, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ ക്ഷാമം അനുഭവപ്പെടുകയാണ്.

ഇടുക്കി മെഡിക്കല്‍ കോളേജിലെക്ക് താല്‍ക്കാലികമായി മാറ്റിയ ‍‍ഡോക്ടര്‍മാരെ തിരികെ എത്തിച്ചില്ല. ശസ്ത്രക്രിയകൾ പോലും മുടങ്ങിപ്പോകുന്ന അവസ്ഥയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നാളെയും മറ്റന്നാളും നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടുണ്ട്. 

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍‍ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനോട് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക